ജഗതി ശ്രീകുമാറിനൊപ്പം അഭിനയിക്കുമ്പോൾ പല ഷോട്ടുകളിലും ചിരിച്ചിട്ടുണ്ട്: ദിലീപ്

Dileep on his acting experience with Jagathy Sreekumar | അമ്പിളിച്ചേട്ടാ നിങ്ങൾ എന്താ ചെയ്യാൻ പോകുന്നതെന്ന് നേരത്തെ പറയണേ

news18india
Updated: July 22, 2019, 12:48 PM IST
ജഗതി ശ്രീകുമാറിനൊപ്പം അഭിനയിക്കുമ്പോൾ പല ഷോട്ടുകളിലും ചിരിച്ചിട്ടുണ്ട്: ദിലീപ്
മീശമാധവനിൽ ദിലീപും ജഗതി ശ്രീകുമാറും
  • Share this:
നടനും നായകനുമൊക്കെയാവുന്നതിനും മുൻപ് അസിസ്റ്റന്റ് ആയി പ്രവർത്തിച്ച പരിചയമാണ് ദിലീപിനെ മലയാള സിനിമയിൽ എത്തിച്ചത്. പിന്നീട് അന്ന് അസ്സിസ്റ് ചെയ്തിരുന്ന പലരുടെയും ഒപ്പം ദിലീപ് വേഷമിട്ടു. അത്തരത്തിൽ ജഗതി ശ്രീകുമാറിനെ പറ്റിയുള്ള ഓർമ്മ അയവിറക്കുകയാണ് ദിലീപ്. ഒരു പ്രൈവറ്റ് റേഡിയോ സ്റ്റേഷന് നൽകിയ അഭിമുഖത്തിലാണ് ദിലീപ് പഴയകാര്യങ്ങളെപ്പറ്റി വാചാലനാവുന്നത്.

ജഗതി ശ്രീകുമാർ, ഇന്നസെന്റ് എന്നിവർക്കൊപ്പം അസിസ്റ്റന്റ് ആയി ജോലിയെടുത്തിരുന്ന ദിലീപ് അവർക്കൊപ്പം അഭിനയിക്കാൻ ചെല്ലുമ്പോൾ ഇൻസൾട് ചെയ്യപ്പെടുമോ എന്ന് സംശയിച്ചാണ് പോയത്. ഭയപ്പെട്ടത് സംഭവിച്ചില്ല, പകരം അവരുടെ ഭാഗത്ത് നിന്ന് മികച്ച സപ്പോർട്ട് ആണ് ലഭിച്ചത്.ജഗതി ശ്രീകുമാറിന് ഭയങ്കര ടൈമിംഗ് ആണ്, അതിനൊപ്പം ഓടിയെത്തുക എന്ന കാര്യമാണ് കൂടെ അഭിനയിക്കുന്നവർക്ക് ഉണ്ടാവുക എന്ന് ദിലീപ് പറയുന്നു. "അമ്പിളിച്ചേട്ടാ നിങ്ങൾ എന്താ ചെയ്യാൻ പോകുന്നതെന്ന് നേരത്തെ പറയണേ." എന്ന് പലപ്പോഴും പറഞ്ഞിരുന്നു.  പല ഷോട്ടിലും ചിരിച്ചിട്ടുണ്ട്. ടേക് എന്ന് പറയുമ്പോൾ ഈ ആള് മാറിയിട്ട് വേറൊരാളാവും. ടൈമിംഗ് തെറ്റിയാൽ ജഗതി ശ്രീകുമാർ ഒരു ഹെഡ് മാഷെപോലെയാണ്. അതൊക്കെ വലിയൊരു സ്കൂൾ ആയിരുന്നു. മീനത്തിൽ താലികെട്ട്, ഉദയപുരം സുൽത്താൻ, മീശ മാധവൻ, കൊച്ചി രാജാവ് തുടങ്ങിയ ശ്രദ്ധേയമായ പല സിനിമകളിലും ജഗതി ശ്രീകുമാർ- ദിലീപ് കോമ്പിനേഷൻ പ്രേക്ഷകർക്ക് ആസ്വാദ്യമായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.

First published: July 22, 2019, 12:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading