ദിലീപിനെ നായകനാക്കി എസ്.എൽ. പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ഡാനിയൽ റിലീസിനൊരുങ്ങുന്നു. നവംബർ 14ന് ഈ ചിത്രം തിയേറ്ററിലെത്തും. ദിലീപിനൊപ്പം അർജുൻ സർജ സുപ്രധാന വേഷം കൈകാര്യം ചെയ്യുന്ന ചിത്രമാണിത്. നായിക അഞ്ചു കുര്യൻ.
പുതിയ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് ദിലീപ്. വാളയാർ പരമശിവം, സി.ഐ.ഡി. മൂസ രണ്ടാം ഭാഗത്തെപ്പറ്റി പ്രതീക്ഷ നൽകുന്ന ദിലീപ്, മറ്റൊരു ചിത്രത്തിന് കൂടി രണ്ടാം ഭാഗം വരുമെങ്കിൽ അത് ജാക്ക് ആൻഡ് ഡാനിയേൽ എന്ന് പറയുന്നുണ്ട്.
പീറ്റർ ഹെയ്‌നിനെ പോലെ ഒരാൾ ആക്ഷൻ കൊറിയോഗ്രാഫി ചെയ്ത ചിത്രത്തെപ്പറ്റി സംസാരിക്കുമ്പോൾ, തന്റെ പഴയകാലത്തെ നർമ്മത്തിൽ പൊതിഞ്ഞ് ദിലീപ് അവതരിപ്പിക്കുന്നു.
പണ്ട് മിമിക്രി ചെയ്യുന്ന കാലത്ത് താൻ സിക്സ് പാക്ക് ആയിരുന്നെന്ന് ദിലീപ്. ബ്രൂസ് ലിയെ ഒക്കെ പോലായിരുന്നു. എക്സ് റേ എടുക്കണമെങ്കിൽ ആ ഷർട്ട് ഒന്ന് അഴിച്ചാൽ മതി എന്ന് പറയുമായിരുന്നെന്നും തമാശരൂപേണ ദിലീപ് പറയുന്നു. മിമിക്രി കാലങ്ങളിലെ തീരെ മെലിഞ്ഞ രൂപത്തെപ്പറ്റിയാണ് ദിലീപ് പറയുന്നത്.
കേശു ഈ വീടിന്റെ നാഥൻ എന്ന നാദിർഷ ചിത്രത്തിലാവും ദിലീപ് അടുത്തതായി വേഷമിടുക. പറക്കും പപ്പൻ, പിക് പോക്കറ്റ്, ജോഷി സംവിധാനം ചെയ്യുന്ന പടം എന്നിവ തൊട്ടുപിറകിലായുണ്ട്.
അഭിമുഖത്തിന്റെ പൂർണ്ണ രൂപം ചുവടെ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.