നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം 'കേശു ഈ വീടിന്റെ' നാഥനിൽ ദിലീപ് നായകനാവുമെന്നും, എന്നാൽ പിന്നീട് ഈ ചിത്രത്തിൽ നിന്നും പിന്മാറിയെന്നുമുള്ള വാർത്ത കുറച്ചു നാളുകൾക്കു മുൻപ് പുറത്തു വന്നിരുന്നു. എന്നാൽ ദിലീപ് നിർമ്മാതാവിന്റെ റോളിൽ ചിത്രത്തിന്റെ ഭാഗമായി നിലനിൽക്കും എന്ന് സംവിധായകനെ ഉദ്ധരിച്ച് റിപോർട്ടുകൾ വന്നിരുന്നു. പക്ഷെ ദിലീപ് നായകനായി തന്നെയുണ്ടാവുമെന്നു നാദിർഷ സ്ഥിരീകരിക്കുന്നു. ഒരു പത്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വാർത്ത സ്ഥിരീകരിച്ചത്. വൃദ്ധനായ ഒരാളുടെ വേഷമാവും ഇത്. കമ്മാരസംഭവത്തിലെ ലുക്കുമായി സാദൃശ്യം പുലർത്തുന്ന വേഷമാവും. മമ്മൂട്ടി ചിത്രം 'ഐ ആം എ ഡിസ്കോ ഡാൻസറിന്' ശേഷമാവും ചിത്രീകരണം ആരംഭിക്കുക.
Read: ദിലീപും കാവ്യയും വീണ്ടും, ദേ പുട്ടിലെ ചിത്രം ഏറ്റെടുത്ത് ആരാധകർമിമിക്രി നാളുകൾ മുതൽ ഇന്ന് വരെ തുടരുന്ന സൗഹൃദമാണ് ദിലീപിന്റെയും നാദിർഷയുടെയും. 'അമർ, അക്ബർ, അന്തോണി', 'കട്ടപ്പനയിലെ ഋതിക് റോഷൻ' തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന 'മേരാ നാം ഷാജി' വിഷു റിലീസായി തിയേറ്ററുകളിൽ എത്തും.
ശുഭരാത്രി, പറക്കും പപ്പൻ, ഛായാഗ്രാഹകൻ രാമചന്ദ്ര ബാബുവിന്റെ ആദ്യ സംവിധാന ചിത്രം പ്രൊഫസർ ഡിങ്കൻ, റാഫി തിരക്കഥയൊരുക്കുന്ന പിക്പോക്കറ്റ്, സ്പീഡ് ട്രാക്ക് സംവിധാനം ചെയ്ത ജയസൂര്യക്കൊപ്പം ജാക്ക് ഡാനിയേൽ, ടു കണ്ട്രീസിന്റെ രണ്ടാം ഭാഗം എന്നിവയിൽ ദിലീപ് ഭാഗമാണ്. പ്രിയദർശൻ, അരുൺ ഗോപി തുടങ്ങിയവർക്കൊപ്പം ഉള്ള ചിത്രങ്ങളുടെ ചർച്ച നടക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.