നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • പുതുവർഷ ദിനത്തിൽ തന്നെ പ്രേക്ഷകരെ അമ്പരപ്പിച്ച് കൊണ്ട് പ്രിയ നടന്റെ ലുക്; ആളെ മനസ്സിലായോ?

    പുതുവർഷ ദിനത്തിൽ തന്നെ പ്രേക്ഷകരെ അമ്പരപ്പിച്ച് കൊണ്ട് പ്രിയ നടന്റെ ലുക്; ആളെ മനസ്സിലായോ?

    Dileep undergoes stunning makeover for Keshu Ee Veedinte Nathan | വളരെ പ്രായം ചെന്നയൊരാളുടെ മേക്കോവറാണ് താരം നടത്തിയിരിക്കുന്നത്

    കേശു ഈ വീടിന്റെ നാഥനിൽ ദിലീപ്

    കേശു ഈ വീടിന്റെ നാഥനിൽ ദിലീപ്

    • Share this:
      പുതുവർഷം പിറന്നപ്പോൾ തന്നെ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് പ്രിയ നടൻ. തന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക് പുറത്തിറക്കിയാണ് താരം പ്രേക്ഷകരെ അമ്പരപ്പിക്കുന്നത്. വളരെ പ്രായം ചെന്നയൊരാളുടെ മേക്കോവറാണ് താരം നടത്തിയിരിക്കുന്നത്. ആല്ലേ മനസ്സിലായിക്കാണുമോ?

      തൊണ്ണൂറുകളില്‍ ഏറേ സജീവമായിരുന്ന മിമിക്രി കാസ്റ്റായിരുന്ന 'ദേ മാവേലി കൊമ്പത്ത്' അവതരിപ്പിച്ചിരുന്ന ദിലീപ്-നാദിർഷ കൂട്ടുകെട്ടിന്റെ നാദ് ഗ്രൂപ്പ്,സിനിമാ രംഗത്തേയ്ക്ക് കടക്കുന്ന ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ.

      ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ്.

      സിദ്ധിഖ്, സലീംകുമാർ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ശ്രീജിത്ത് രവി, ജാഫർ ഇടുക്കി, കോട്ടയം നസീർ, ഗണപതി, സാദ്ദീഖ്, പ്രജോദ് കലാഭവൻ, ഏലൂർ ജോർജ്ജ്, ബിനു അടിമാലി, അരുൺ പുനലൂർ, രമേശ് കുറുമശ്ശേരി, കൊല്ലം സുധി, നന്ദു പൊതുവാൾ, അർജ്ജുൻ, ഹുസെെൻ ഏലൂർ, ഷെെജോ അടിമാലി, ഉർവ്വശി, അനുശ്രീ, വെെഷ്ണവി, സ്വാസിക, മഞ്ജു പത്രോസ്, നേഹ റോസ്, സീമാ ജി. നായർ, വത്സല മേനോൻ, അശതി തുടങ്ങിയ പ്രമുഖരാണ് മറ്റു താരങ്ങൾ.

      നർമ്മത്തിന് പ്രാധാന്യം നല്കി ഒരുക്കുന്ന ഫാമിലി എന്റർടെെയ്നർ ചിത്രമായ കേശു ഈ വീടിന്റെ തിരക്കഥ, സംഭാഷണം ദേശീയ പുസ്ക്കാര ജേതാവായ സജീവ് പാഴൂർ എഴുതുന്നു. ഛായാഗ്രഹണം അനിൽ നായർ  നിർവ്വഹിക്കുന്നു. ബി.കെ. ഹരിനാരായണൻ, ജ്യോതിഷ്, നാദിർഷ എന്നിവരുടെ വരികൾക്ക് നാദിർഷ തന്നെ സംഗീതം പകരുന്നു.

      Published by:meera
      First published:
      )}