നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • വൈശാഖിന്റെ അടുത്ത ആക്ഷൻ ചിത്രം ദിലീപിനൊപ്പം?

    വൈശാഖിന്റെ അടുത്ത ആക്ഷൻ ചിത്രം ദിലീപിനൊപ്പം?

    Dileep-Vysakh movie on the anvil? | പുലിമുരുഗനും, മധുര രാജയും ഒരുക്കിയ വൈശാഖ് അടുത്ത ചിത്രത്തിനായി ദിലീപിനെ പരിഗണിക്കുന്നതായി റിപ്പോർട്ട്

    • Share this:
      മോഹൻലാൽ, മമ്മൂട്ടി സൂപ്പർ താരങ്ങളെ നായകന്മാരാക്കി പുലിമുരുഗനും, മധുര രാജയും ഒരുക്കിയ വൈശാഖ് അടുത്ത ചിത്രത്തിനായി ദിലീപിനെ പരിഗണിക്കുന്നതായി റിപ്പോർട്ട്. ആക്ഷൻ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാവും. നിലവിൽ ഒരു പിടി ചിത്രങ്ങൾക്ക് കരാറുറപ്പിച്ച ദിലീപ് എപ്പോഴാവും വൈശാഖ് പ്രോജക്ടിനായി ഡേറ്റ് നൽകുകയെന്ന് വ്യക്തമല്ല.

      ദിലീപിന്റെ കോടതി സമക്ഷം ബാലൻ വക്കീൽ അടുത്തിടെ തിയേറ്ററിൽ എത്തിയിരുന്നു. ശുഭരാത്രി, പറക്കും പപ്പൻ, ഛായാഗ്രാഹകൻ രാമചന്ദ്ര ബാബുവിന്റെ ആദ്യ സംവിധാന ചിത്രം പ്രൊഫസർ ഡിങ്കൻ, റാഫി തിരക്കഥയൊരുക്കുന്ന പിക്‌പോക്കറ്റ്, സ്പീഡ് ട്രാക്ക് സംവിധാനം ചെയ്ത ജയസൂര്യക്കൊപ്പം ജാക്ക് ഡാനിയേൽ, ടു കണ്ട്രീസിന്റെ രണ്ടാം ഭാഗം എന്നിവയിൽ ദിലീപ് ഭാഗമാണ്. നാദിർഷ, അരുൺ ഗോപി തുടങ്ങിയവർക്കൊപ്പം ഉള്ള ചിത്രങ്ങളുടെ ചർച്ച നടക്കുകയാണ്. പ്രിയദർശൻ ചിത്രത്തിലും ദിലീപ് വേഷമിടുന്നുണ്ടെന്ന് വാർത്തയുണ്ട്.

      നിലവിൽ ശുഭരാത്രി പൂർത്തിയാക്കിയ ശേഷം ജാക്ക് ഡാനിയേലിന്റെ പണിപ്പുരയിലേക്കു കടക്കാനാണ് ദിലീപിന്റെ പ്ലാൻ.

      First published:
      )}