കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി ദൃശ്യങ്ങൾ പകർത്തിയ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് എട്ടാം പ്രതി നടൻ ദിലീപ് സമർപിച്ച അപ്പീൽ ഹർജി ഹൈക്കോടതി അടുത്ത മാസം എട്ടിന് പരിഗണിക്കാൻ മാറ്റി. ഇതേ ആവശ്യമുന്നയിച്ച് നൽകിയ ഹർജി സിംഗിൾബെഞ്ച് തള്ളിയതിനെതിരെയാണ് അപ്പീൽ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
പൊലീസ് അന്വേഷണം ദുരുദ്ദേശ്യപരമാണെന്നും മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്നുമാണ് ഹർജിയിലെ ആരോപണം. കേസിൽ ആദ്യം അറസ്റ്റിലായ പ്രതികൾ കെട്ടിച്ചമച്ച നുണയുടെ അടിസ്ഥാനത്തിൽ പൊലീസ് പക്ഷപാതപരമായാണ് അന്വേഷണം നടത്തിയതെന്നും ഹർജിയിൽ പറയുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.