നടൻ ദിലീപിന്റെ സഹോദരൻ അനൂപ് സംവിധാനം ചെയ്യുന്ന സിനിമ ചിത്രീകരണം ആരംഭിച്ചു

Dileep's brother Anoop starts shooting his debut directorial | ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ചിത്രീകരണം മധുരയിൽ ആരംഭിച്ചു

news18-malayalam
Updated: August 29, 2019, 10:16 AM IST
നടൻ ദിലീപിന്റെ സഹോദരൻ അനൂപ് സംവിധാനം ചെയ്യുന്ന സിനിമ ചിത്രീകരണം ആരംഭിച്ചു
അനൂപും ദിലീപും
  • Share this:
നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപ് കുമാർ സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ചിത്രീകരണം മധുരയിൽ ആരംഭിച്ചു. ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അർജുൻ അശോകൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഗണപതി, അനീഷ്, അല്ലു അപ്പു, സിദ്ധിഖ്, വിജയരാഘവൻ, കോട്ടയം പ്രദീപ്, പ്രിയംവദ, ശ്രീലക്ഷമി, ഷൈനി സാറ, തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. സന്തോഷ് ഏച്ചിക്കാനം തിരക്കഥ,സംഭാഷണമെഴുതുന്നു.



ഛായാഗ്രഹണം ജിതിൻ സ്റ്റാൻസിലോവ്സ്. രാജീവ് നായര്‍, സഖി എല്‍സ എന്നിവരുടെ വരികള്‍ക്ക് ശരത്ത് ചന്ദ്രന്‍ സംഗീതം പകരുന്നു. എഡിറ്റിങ്  സാജൻ. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: റോഷൻ ചിറ്റൂർ, പ്രൊഡക്ഷൻ കൺട്രോളർ: ഷാഫി ചെമ്മാട്, ചീഫ് അസോസിയേറ്റ്: സുധീഷ്, കല: അജി കുറ്റ്യാണി.
മേക്കപ്പ്: റഷീദ് അഹമ്മദ്‌, വസ്ത്രാലങ്കാരം: സഖി എൽസ,വാര്‍ത്ത പ്രചരണം: എ.എസ്. ദിനേശ്.

First published: August 29, 2019, 10:16 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading