ദിലീപിന്റെ അനുജൻ അനൂപ് സംവിധാന രംഗത്തേക്ക്. ചിത്രത്തിൻറെ നിർമ്മാതാവും ചേട്ടൻ ദിലീപ് തന്നെ. ദിലീപിന്റെ ഗ്രാൻഡ് പ്രൊഡക്ഷന്സിനാവും നിർമ്മാണ ചുമതല. പുതുമുഖങ്ങൾക്ക് ഏറെ അവസാനം ലഭിക്കുന്ന ചിത്രമാകും ഇത്. കാസ്റ്റിംഗ് കോൾ ദിലീപിന്റെ ഔദ്യോഗിക ഫേസ്ബുക് പേജ് വഴി പുറത്തിറക്കിയിട്ടുണ്ട്. എഴുത്തുകാരനും തിരക്കഥാകൃത്തുമായ സന്തോഷ് എച്ചിക്കാനം ആവും കഥ. ഒരു മണിക്കൂർ നീളമുള്ള സെൽഫ് ഇൻട്രൊഡക്ഷൻ വീഡിയോ അയച്ചതാണ് ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ളത്.
നിവിൻ പോളി, അജു വർഗീസ് ഉൾപ്പെടെയുള്ള നവാഗതർക്ക് സിനിമയിൽ അവസരം ഒരുക്കിയത് ഗ്രാൻഡ് പ്രൊഡക്ഷൻസ് നിർമ്മിച്ച മലർവാടി ആർട്സ് ക്ലബ് വഴിയാണ്. ഞാൻ സ്റ്റീവ് ലോപസ്, അന്നയും റസൂലും, ചന്ദ്രേട്ടൻ എവിടെയാ, നിദ്ര തുടങ്ങിയ ചിത്രങ്ങൾ രചിച്ചത് സന്തോഷ് എച്ചിക്കാനം ആണ്. നായകനു 24 മുതൽ 27 വയസ്സ് വരെയുള്ളവരെയും നായികക്കു 18 മുതൽ 22 വരെ പ്രായമുള്ള പെൺകുട്ടികളിൽ നിന്നുമാണ് തിരഞ്ഞെടുപ്പ്. മെയ് 25 ആണ് അപേക്ഷിക്കാനുള്ള അവസാന തിയതി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.