ദിലീപിന്റെ 'വിവാഹ ഫോട്ടോ' ട്രോൾ ലോകത്തിന് ചാകര. പുതിയ ചിത്രം ശുഭരാത്രിയിലാണ് നായിക അനു സിതാരയെ വിവാഹം ചെയ്ത സീനിന്റെ ചിത്രം പുറത്തു വന്നത്. തുളസി ഹാരമണിഞ്ഞ് വധൂ വരന്മാർ അമ്പലത്തിനു പുറത്തു നിൽക്കുന്ന ചിത്രമാണ് ഷൂട്ടിംഗ് ആരംഭിച്ചു പിറ്റേ ദിവസം തന്നെ സോഷ്യൽ മീഡിയ വഴി പ്രചരിച്ചത്. നായിക ഉൾപ്പെടെയുള്ള സിനിമയുടെ ഭാഗമായവരുടെ അക്കൗണ്ടുകൾ വഴിയാണ് ചിത്രങ്ങൾ ആദ്യമായി പുറത്തു വന്നതും. നായകനെ വിവാഹ വേഷത്തിൽ കണ്ടതോടെ ട്രോൾ ലോകം ഉണർന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ ചിത്രത്തോടൊപ്പമുള്ള പല തരത്തിലെ ട്രോളുകളാണ് സമൂഹ മാധ്യമങ്ങളിൽ വന്നിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.