'ഡിംഗ് ഡോംഗ്' സൂപ്പർ ഡീലക്സിന് ഡബിൾ ബെല്ലടിച്ച് പുതിയ വീഡിയോ

Ding-Dong video from Super Deluxe | ട്രെയ്‌ലർ പോലെത്തന്നെ രസകരവും ഉദ്വേഗജനകവുമാണ് ഡിംഗ് ഡോംഗ് വിഡിയോയും

സൂപ്പർ ഡീലക്സിൽ വിജയ് സേതുപതി

സൂപ്പർ ഡീലക്സിൽ വിജയ് സേതുപതി

  • Share this:
    ഇനി നാല് നാൾ. തെന്നിന്ത്യൻ പ്രേക്ഷകർ കാത്തിരുന്ന ആ ചിത്രം പ്രേക്ഷക മുന്നിലേക്ക്. മക്കൾ സെൽവൻ വിജയ് സേതുപതി കരിയറിലെ വെല്ലുവിളി നിറഞ്ഞ വേഷങ്ങളിലൊന്ന് ഏറ്റെടുത്ത് വെള്ളിത്തിരയിലെത്തുന്ന ചിത്രമാണ് സൂപ്പർ ഡീലക്സ്. ഫസ്റ്റ് ലുക് മുതൽ ട്രെയ്‌ലർ വരെ ജനങ്ങളുടെ നെഞ്ചിടിപ്പ് കൂട്ടിയ പലതിനുമൊപ്പം ഇപ്പോഴിതാ വരവറിയിച്ചൊരു ഡിംഗ് ഡോംഗ് വിഡിയോയും. ട്രെയ്‌ലർ പോലെത്തന്നെ രസകരവും ഉദ്വേഗജനകവുമാണ് ഡിംഗ് ഡോംഗ് വിഡിയോയും.    ഒരു ട്രാൻസ്ജെൻഡറായി വിജയ് സേതുപതി വേഷമിടുന്ന ചിത്രമാണിത്. ത്യാഗരാജൻ കുമാരരാജയാണ് സംവിധാനം. വിജയ് സേതുപതി, ഫഹദ് ഫാസിൽ, സമാന്ത അക്കിനേനി, രമ്യ കൃഷ്ണൻ എന്നിവരാണ് പ്രധാന താരങ്ങൾ. പി.എസ്. വിനോദ്, നീരവ് ഷാ എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം. മാർച്ച് 29 നാണ് സൂപ്പർ ഡീലക്സ് റിലീസ്.

    First published:
    )}