കൊച്ചി: രാമലീല, ഇരുപത്തിയൊന്നാം നൂറ്റാണ്ടു എന്നീ ചിത്രങ്ങളുടെ സംവിധായകൻ അരുൺ ഗോപി വിവാഹിതനായി. വൈറ്റില സ്വദേശി സൗമ്യ ജോൺ ആണ് വധു. കോളേജ് അധ്യാപികയാണ്. വൈറ്റിലയിലെ പള്ളിയിൽ നടന്ന ലളിതമായ ചടങ്ങായിരുന്നു. ഇവരുടേത് പ്രണയ വിവാഹമാണ്. അടുത്ത സുഹൃത്തുക്കൾക്കും, ബന്ധുക്കൾക്കും മാത്രമായിരുന്നു ക്ഷണം. സിനിമാ മേഖലയിൽ നിന്നും നടന്മാരായ ദിലീപ്, കലാഭവൻ ഷാജോൺ നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം എന്നിവർ സന്നിഹിതരായിരുന്നു.
കന്നി ചിത്രം രാമലീലയിലൂടെയാണ് അരുൺ ഗോപി ശ്രദ്ധേയനാവുന്നത്. വിവാദങ്ങൾക്കു ശേഷം ദിലീപ് അഭിനയിച്ചു പുറത്തു വന്ന ആദ്യ ചിത്രമായിരുന്നു ഇത്. സംവിധാനം ചെയ്ത അടുത്ത ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പ്രണവ് മോഹൻലാൽ ആയിരുന്നു നായകൻ. മോഹൻലാൽ നായകനാവുന്ന ചിത്രം പ്രഖ്യാപിച്ചിട്ടുണ്ട്. ഐ.എം. വിജയൻറെ ജീവിത കഥ പറയുന്ന നിവിൻ പോളി ചിത്രം സംവിധാനം ചെയ്യുന്നത് അരുൺ ഗോപിയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arun Gopy, Arun Gopy director, Celebrity wedding, Dileep, Kalabhavan shajohn