• HOME
  • »
  • NEWS
  • »
  • film
  • »
  • സ്പടികം രണ്ടാം ഭാഗം ഇറക്കാൻ അനുവാദം കൊടുത്തിട്ടില്ല, ഭദ്രൻ

സ്പടികം രണ്ടാം ഭാഗം ഇറക്കാൻ അനുവാദം കൊടുത്തിട്ടില്ല, ഭദ്രൻ

Director Bhadran comes out against Spadikam sequel | എതിർപ്പുമായി സ്ഫടികം സംവിധായകൻ ഭദ്രൻ

ആട് തോമയായി മോഹൻലാൽ, ഭദ്രൻ

ആട് തോമയായി മോഹൻലാൽ, ഭദ്രൻ

  • Share this:
    മോഹൻലാൽ ആടുതോമ എന്ന കഥാപാത്രത്തെ വെള്ളിത്തിരയിൽ അഭനയിപ്പിച്ചു വിസ്മയിപ്പിച്ച സ്പടികത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതിൽ എതിർപ്പുമായി സംവിധായകൻ ഭദ്രൻ. ചിത്രത്തിന് രണ്ടാം ഭാഗം ചെയ്യാൻ ആർക്കും അനുവാദം കൊടുത്തിട്ടില്ലെന്നും, അഥവാ ആ ആശയവുമായി മുന്നോട്ടു പോയാൽ നിയമ നടപടിക്കൊരുങ്ങുമെന്നും ഭദ്രൻ താക്കീത് നൽകുന്നു. ഒരു ഓൺലൈൻ മാധ്യമത്തോട് ഭദ്രൻ പറഞ്ഞതിങ്ങനെ.

    Read: ആട് തോമ വീണ്ടും വരും, 2020ൽ

    "സ്ഫടികം ഒന്നേയുള്ളു, അത് എന്റേതാണ്. രണ്ടാം ഭാഗം ഇറക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നുമില്ല.സ്ഫടികം 2 എന്ന പേരില്‍ സിനിമ എടുക്കാന്‍ ഞാന്‍ ആര്‍ക്കും അനുവാദം കൊടുത്തിട്ടില്ല. സ്ഫടികം സിനിമയുമായി ബന്ധപ്പെട്ട ഒരു റെഫറന്‍സും ഈ സിനിമയില്‍ ഉണ്ടാകാന്‍ പാടില്ല. ആടുതോമയുടെ മകന്‍ ഇരുമ്പന്‍ സണ്ണി എന്ന അവകാശവാദവുമായി ആരും സിനിമ എടുക്കേണ്ട. അങ്ങനെ ചെയ്താല്‍ നിയമനടപടികളുമായി ഞാന്‍ മുന്നോട്ട് പോകും."

    കഴിഞ്ഞ ദിവസം ബിജു ജെ. കട്ടക്കൻ സംവിധാനം ചെയ്യുന്ന സ്പടികം 2 ഇരുമ്പന്റെ ടീസർ പുറത്തു വന്നിരുന്നു. ഭൂമിയുടെ സ്പന്ദനം മാത്‍സ് എന്ന് പറയുന്ന ചാക്കോ മാഷിന്റെ ഡയലോഗിന് പുതിയ തലമുറയുടെ ഉത്തരം ചേർത്തുള്ള ഡയലോഗും കൂടി കേൾക്കാം. 2020 ൽ ചിത്രം പുറത്തിറക്കുമെന്നാണ് വാദം. ആട് തോമയുടെ മകൻ ഇരുമ്പൻ സണ്ണിയിലൂടെ പറയുന്ന കഥയെന്നാണ് ഇരുമ്പന്റെ അണിയറക്കാരുടെ പക്ഷം.

    First published: