നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • ഒരു മോഷൻ വിഡിയോ ചെയ്‌താൽ സംവിധായകൻ ഭദ്രന്റെ ചിത്രത്തിൽ അവസരം

    ഒരു മോഷൻ വിഡിയോ ചെയ്‌താൽ സംവിധായകൻ ഭദ്രന്റെ ചിത്രത്തിൽ അവസരം

    30 സെക്കന്റ് നീളുന്ന മോഷൻ വീഡിയോ ചെയ്ത് അപ്‌ലോഡ് ചെയ്യുക

    സൗബിൻ ഷാഹിർ, ഭദ്രൻ

    സൗബിൻ ഷാഹിർ, ഭദ്രൻ

    • Share this:
      ഫാൻ മെയ്ഡ് പോസ്റ്ററുകളും വിഡിയോകളും ട്രെൻഡ് ആയ ഇക്കാലത്ത് ഒരു സംവിധായകൻ തന്നെ തന്റെ ചിത്രത്തിനായി അത്തരം ഒരു വീഡിയോ ചെയ്യാൻ ക്ഷണിക്കുന്നു. 14 വർഷത്തെ ഇടവേളയ്ക്കു ശേഷം തിരികെയെത്തുന്ന സംവിധായകൻ ഭദ്രനാണ് സൗബിൻ ഷാഹിറിനെ നായകനാക്കി ചെയ്യുന്ന പുതിയ ചിത്രം ജൂതന് വേണ്ടി വീഡിയോ ആവശ്യപ്പെടുന്നത്. ചിത്രത്തിൻറെ മോഷൻ വീഡിയോ കണ്ട പലരും ഇതിനോടകം തന്നെ ഫാൻ വേർഷനുകൾ ഒരുപാട് പുറത്തിറക്കുന്നുണ്ട്.

      ചെയ്യേണ്ടതിതാണ്. 30 സെക്കന്റ് നീളുന്ന മോഷൻ വീഡിയോ ചെയ്തു #joothanmotionposter എന്ന ഹാഷ്ടാഗോടുകൂടി സ്വന്തം ഫേസ്ബുക് പേജിൽ അപ്‌ലോഡ് ചെയ്യുക. ഇതിൽ നിന്നും മികച്ച രണ്ടു വിഡിയോകൾ സംവിധായകൻ ഭദ്രൻ തിരഞ്ഞെടുക്കും. നിർമ്മിച്ച രണ്ടുപേർക്ക് സംവിധായകനൊപ്പം സഹായിയായി പ്രവർത്തിക്കാനുള്ള അവസരം വന്നു ചേരും. അവസാന ദിവസം ഏപ്രിൽ 30.

      Also read: രാഷ്ട്രീയത്തിൽ ഇറങ്ങുമോ, ഇല്ലയോ? മോഹൻലാൽ പറയുന്നു

      തന്മയത്വത്തോടെയും തനിമയോടെയും മലയാളത്തിൽ മികച്ച സിനിമകൾ സംഭാവന ചെയ്ത, മലയാളം കണ്ട മികച്ച സംവിധായകരിൽ മുൻപന്തിയിലുള്ള സംവിധായകനാണ്  ഭദ്രൻ. ജൂതന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ മോഹൻലാലിൻറെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തിരുന്നു. കൊച്ചുകുട്ടിയെപ്പോലെ നിഷ്കളങ്കവും പക്ഷേ ബുദ്ധിവൈഭവവും ഉള്ള ജൂത കഥാപാത്രമായാണ് സൗബിൻ എത്തുന്നത്.

      നിഗൂഢമായ ഫാമിലി ത്രില്ലർ ഹിസ്റ്റോറിക്കൽ കഥ പറയുന്ന ചിത്രത്തിൽ ഈ ഓ എന്ന കഥാപാത്രം സൗബിന്  മാത്രമേ  ചെയ്യാൻ കഴിയുമെന്നാണ് സംവിധായകൻ ഭദ്രൻ പറയുന്നത്.  ചിത്രത്തിൽ ലോകനാഥൻ  ശ്രീനിവാസനാണ് ഛായാഗ്രഹകൻ. സുഷിൻ ശ്യാം ആണ് മ്യൂസിക് ഡയറക്ടർ.

      സൗബിനും ജോജു ജോർജും ഇന്ദ്രൻസും ജോയി മാത്യുവും  റിമ കല്ലിങ്കലുമടക്കം നിരവധി താരങ്ങളാണ് കഥാപാത്രങ്ങളായി  അണിനിരക്കുന്നത്. റൂബി ഫിലിംസിന്റെ ബാനറിൽ തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമൻ, എസ്. സുരേഷ് ബാബു എന്നിവർ ചേർന്നാണ് ചിത്രം  നിർമ്മിക്കുന്നത്.

      First published:
      )}