• HOME
  • »
  • NEWS
  • »
  • film
  • »
  • ഇത്രയും ഭംഗിയായി ബൈബിൾ വായിക്കുന്ന കൊച്ചു മിടുക്കനെ കണ്ടെത്തിയാൽ ഭദ്രൻ സംവിധാനം ചെയ്യുന്ന ജൂതനിൽ അവസരം

ഇത്രയും ഭംഗിയായി ബൈബിൾ വായിക്കുന്ന കൊച്ചു മിടുക്കനെ കണ്ടെത്തിയാൽ ഭദ്രൻ സംവിധാനം ചെയ്യുന്ന ജൂതനിൽ അവസരം

Director Bhadran on the lookout for a prodigy reading Bible perfectly | കണ്ടെത്തിയാൽ ഭദ്രൻ സംവിധാനം ചെയ്തു സൗബിൻ നായകനാവുന്ന പുതിയ ചിത്രം ജൂതനിൽ വേഷമിടാനുള്ള അവസരമാണ് ഈ ബാലനെ തേടിയെത്തുക

  • Last Updated :
  • Share this:
    ചെറിയ പ്രായത്തിൽ തന്നെ വളരെ ഭംഗിയായി ബൈബിൾ വായിക്കുന്ന ഈ കുട്ടി മിടുക്കനെ തേടുകയാണ് സംവിധായകൻ ഭദ്രൻ. ആരെന്ന് ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കണ്ടെത്തിയാൽ പുതിയ ചിത്രം ജൂതനിൽ വേഷമിടാനുള്ള അവസരമാണ് ഈ ബാലനെ തേടിയെത്തുക. ജൂതന്റെ ഫേസ്ബുക് പേജിലാണ് ബൈബിൾ വായിക്കുന്ന കുട്ടിയുടെ വീഡിയോ പോസ്റ്റ് ചെയ്തു കണ്ടെത്താനുള്ള ശ്രമം നടത്തുന്നത്. കുട്ടിയെ പരിചയമുള്ളവർക്ക് official@joothanmovie.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.

    14 വർഷത്തെ ഇടവേളയ്ക്കു ശേഷം ഭദ്രൻ തിരികെയെത്തുന്ന ചിത്രത്തിൽ നായകൻ സൗബിൻ ഷാഹിറാണ്.

    തന്മയത്വത്തോടെയും തനിമയോടെയും മലയാളത്തിൽ മികച്ച സിനിമകൾ സംഭാവന ചെയ്ത, മലയാളം കണ്ട മികച്ച സംവിധായകരിൽ മുൻപന്തിയിലുള്ള സംവിധായകനാണ് ഭദ്രൻ. ജൂതന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ മോഹൻലാലിൻറെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തിരുന്നു. കൊച്ചുകുട്ടിയെപ്പോലെ നിഷ്കളങ്കവും പക്ഷേ ബുദ്ധിവൈഭവവും ഉള്ള ജൂത കഥാപാത്രമായാണ് സൗബിൻ എത്തുന്നത്.



    നിഗൂഢമായ ഫാമിലി ത്രില്ലർ ഹിസ്റ്റോറിക്കൽ കഥ പറയുന്ന ചിത്രത്തിൽ ഈ ഓ എന്ന കഥാപാത്രം സൗബിന് മാത്രമേ ചെയ്യാൻ കഴിയുമെന്നാണ് സംവിധായകൻ ഭദ്രൻ പറയുന്നത്. ചിത്രത്തിൽ ലോകനാഥൻ ശ്രീനിവാസനാണ് ഛായാഗ്രഹകൻ. സുഷിൻ ശ്യാം ആണ് മ്യൂസിക് ഡയറക്ടർ.

    സൗബിനും ജോജു ജോർജും ഇന്ദ്രൻസും ജോയി മാത്യുവും റിമ കല്ലിങ്കലുമടക്കം നിരവധി താരങ്ങളാണ് കഥാപാത്രങ്ങളായി അണിനിരക്കുന്നത്. റൂബി ഫിലിംസിന്റെ ബാനറിൽ തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമൻ, എസ്. സുരേഷ് ബാബു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

    First published: