ലോക്ക്ഡൗൺ കാലത്തെക്കുറിച്ച് സംവിധായകൻ ഭരത് ബാലയും സംഘവും ഡോക്യുമെന്‍ററി ഒരുക്കുന്നു. 'നാം അതിജീവിക്കും' എന്ന പേരിലാണ് ഡോക്യുമെന്‍ററി ഒരുങ്ങുന്നത്. ജൂൺ ആറിനാണ് ഡോക്യുമെന്ററി റിലീസ് ചെയ്യുക. മാര്‍ച്ച് 24 മുതലുള്ള ലോക്ക് ഡൗൺ കാലമാണ് ഡോക്യുമെന്‍ററിയിൽ പറയുന്നത്.
പതിനഞ്ച് സംഘങ്ങളായി തിരിഞ്ഞ് രാജ്യത്തെ കാശ്മീര്‍ മുതൽ കേരളം വരെയുള്ള സംസ്ഥാനങ്ങളിലെ ലോക്ക് ഡൗൺ കാഴ്ചയാണ് സംഘം പകർത്തിയിരിക്കുന്നത്. സ്റ്റുഡിയോ വിര്‍ച്വല്‍ ഭാരത് ആണ് നിര്‍മിച്ചിരിക്കുന്നത്. മലയാളമടക്കം നിരവധി ഭാഷയില്‍ ഒരുങ്ങുന്ന ഈ ഡോക്യുമെന്ററിയുടെ മലയാള വേര്‍ഷന് ശബ്ദം പകര്‍ന്നിരിക്കുന്നത് നടി മഞ്ജു വാര്യരാണ്.
TRENDING:Covid 19| ഒറ്റദിവസത്തിനിടെ 294 മരണം; 9887 പോസിറ്റീവ് കേസുകൾ; രോഗം മോശമായി ബാധിച്ച രാജ്യങ്ങളിൽ ഇറ്റലിയെ മറികടന്ന് ഇന്ത്യ [NEWS]'സിപിഎമ്മാണ് കോടതിയും പൊലീസും' പരാമർശം; വനിതാ കമ്മീഷന്‍ നിയമ സംവിധാനങ്ങളെ വെല്ലുവിളിക്കുന്നുവെന്ന് കെ. സുരേന്ദ്രന്‍ [NEWS]Reliance Jio| ഫേസ്ബുക്ക് മുതൽ സിൽവർ ലേക്ക് വരെ; ആറാഴ്ചക്കിടെ ജിയോയിൽ എത്തിയത് 92,202 കോടിയുടെ നിക്ഷേപം [NEWS]
മുംബൈയില്‍ ഒരു മാസ്റ്റര്‍ കണ്‍ട്രോള്‍ റൂം സ്ഥാപിച്ച ശേഷമായിരുന്നു ഡോക്യുമെന്ററിയുടെ ചിത്രീകരണം. രാജ്യമെമ്പാടുമുള്ള ടീം ആംഗങ്ങളെ ഏകോപിപ്പിക്കുകയും ചെയ്തു. വീഡിയോ കോള്‍വഴിയും വാട്ട്സ്ആപ്പ് വീഡിയോവഴിയും ഷോട്ടുകളും ഫ്രെയിമുകളും നിശ്ചയിച്ചതും സംവിധാനം ചെയ്തതും സംവിധായകന്‍ ഭരത്ബാല തന്നെയാണ്.
117 പേര്‍ ചേര്‍ന്ന് പതിനഞ്ച് സംഘങ്ങളായി തിരിഞ്ഞ് രാജ്യത്തെ കാശ്മീര്‍ മുതല്‍ കേരളം വരെയും ഗുജറാത്ത് മുതല്‍ അസാം വരെയുമുള്ള പ്രദേശങ്ങളെയാണ് ഡോക്യുമെന്ററിയില്‍ കണിക്കുന്നത്. ഹാര്‍ഡ്വാര്‍ മുതല്‍ സ്പിതിവരെയും, ലക്നൗ മുതല്‍ ബാംഗ്ലൂര്‍വരെയും, ധാരവി മുതല്‍ റെഡ്‌ഫോര്‍ട്ട് വരെയും ഈ ഡോക്യുമെന്ററിയില്‍ കാണാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: COVID-19 Lockdown, Documentary, Lockdown Extension In India