• HOME
  • »
  • NEWS
  • »
  • film
  • »
  • ടോം ക്രൂസിനൊപ്പം പ്രഭാസും പ്രധാനവേഷത്തിലോ? മറുപടിയുമായി മിഷൻ ഇംപോസിബിൾ സംവിധായകൻ

ടോം ക്രൂസിനൊപ്പം പ്രഭാസും പ്രധാനവേഷത്തിലോ? മറുപടിയുമായി മിഷൻ ഇംപോസിബിൾ സംവിധായകൻ

ടോം ക്രൂസ് നായകനായുള്ള മിഷൻ ഇംപോസിബിളിൽ പ്രധാന വേഷത്തിൽ പ്രഭാസും എത്തുന്നു എന്നായിരുന്നു വാർത്തകൾ.

Prabhas , Tom Cruise’

Prabhas , Tom Cruise’

  • Last Updated :
  • Share this:
    ബാഹുബലിയിലൂടെ ഇന്ത്യയിൽ മാത്രമല്ല, വിദേശത്തു പോലും ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രഭാസ്. താരത്തെ നായകനാക്കി ഹിന്ദിയിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇതിനിടയിലാണ് പ്രഭാസ് ഹോളിവുഡ് ചിത്രത്തിൽ അഭിനയിക്കുന്നു എന്ന വാർത്ത എത്തിയത്.

    ടോം ക്രൂസ് നായകനായുള്ള മിഷൻ ഇംപോസിബിളിൽ പ്രധാന വേഷത്തിൽ പ്രഭാസും എത്തുന്നു എന്നായിരുന്നു വാർത്തകൾ. 2022 ൽ പുറത്തിറങ്ങുന്ന മിഷൻ ഇംപോസിബിൾ 7 ൽ പ്രഭാസ് ഉണ്ടാകുമെന്നും വാർത്തകളിൽ പറഞ്ഞിരുന്നു.

    പ്രഭാസ് നായകനാകുന്ന രാധേ ശ്യാമിന്റെ ചിത്രീകരണത്തിനായി ഇറ്റലിയിൽ എത്തിയപ്പോൾ മിഷൻ ഇംപോസിബിൾ സംവിധായകനുമായും ടീം അംഗങ്ങളുമായും ചർച്ച നടത്തിയെന്നു വരെ വാർത്തകൾ വന്നു. സാമൂഹ്യമാധ്യമങ്ങളിൽ ആരാധകർക്കിടയിൽ ഇത് വലിയ വാർത്തയാകുകയും ചെയ്തു.


    ഇപ്പോഴിതാ വാർത്തയോട് പ്രതികരിച്ചിരിക്കുകയാണ് മിഷൻ ഇംപോസിബിളിന്റെ സംവിധായകൻ ക്രിസ്റ്റഫർ മെക് ക്വറി. ട്വിറ്ററിൽ ഒരു ആരാധകന്റെ ചോദ്യത്തിനാണ് ഹോളിവുഡ് സംവിധായകൻ മറുപടി നൽകിയിരിക്കുന്നത്.


    പ്രഭാസ് കഴിവുള്ളയാളാണെന്നും എന്നാൽ ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ലെന്നുമാണ് സംവിധായകൻ മറുപടി നൽകിയിരിക്കുന്നത്.

    അടുത്തിടെ നിരവധി ഇന്ത്യൻ താരങ്ങൾ ഹോളിവുഡ‍് ചിത്രങ്ങളുമായി സഹകരിച്ചിട്ടുണ്ട്. റുസ്സോ ബ്രദേഴ്സ് സംവിധാനം ചെയ്യുന്ന ഗ്രേ മാനിൽ ധനുഷ് പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ക്രിസ് ഇവാൻസ്, റയാൻ ഗോസ് ലിംഗ് എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

    ഹോളിവുഡിൽ ഇതിനകം സുപരിചതയായ പ്രിയങ്ക ചോപ്രയുടെ ഒന്നിൽ‌ കൂടുതൽ അന്താരാഷ്ട്ര ചിത്രങ്ങളാണ് ഒരുങ്ങുന്നത്. മാട്രിക്സ് 4, ടെക്സ്റ്റ് ഫോർ യൂ തുടങ്ങിയ ചിത്രങ്ങൾ അക്കൂട്ടത്തിലാണ്. ആമീ ഹാമ്മർ, ഗാൽ ഗ‍ഡോട്ട് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ഡെത്ത് ഓൺ ദി നൈൽ എന്ന ചിത്രത്തിൽ ഇന്ത്യൻ നടൻ അലി ഫസലും അഭിനയിക്കുന്നുണ്ട്.
    Published by:Naseeba TC
    First published: