നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • ചല'ച്ചിത്രങ്ങൾ' കൊണ്ട് ഫാസിലിന് ജന്മദിന കേക്ക്

    ചല'ച്ചിത്രങ്ങൾ' കൊണ്ട് ഫാസിലിന് ജന്മദിന കേക്ക്

    സപ്തതി നിറവിലെത്തിയ പ്രിയപ്പെട്ട വാപ്പക്ക് മക്കൾ നൽകിയ പിറന്നാൾ സമ്മാനം

    കേക്കിനു മുൻപിൽ ഫാസിൽ

    കേക്കിനു മുൻപിൽ ഫാസിൽ

    • Share this:
      ഇതിലും വലിയ ജന്മദിന മധുരം കിട്ടാനുണ്ടോ എന്ന് ചോദിച്ചാൽ ഒരുപക്ഷെ ഫാസിലിനെ പോലൊരു സംവിധായകൻ ഇല്ല എന്നേ പറയൂ. സപ്തതി നിറവിലെത്തിയ പ്രിയപ്പെട്ട വാപ്പക്ക് മക്കൾ നൽകിയ പിറന്നാൾ കേക്കിനു സമീപം പുഞ്ചിരിച്ച മുഖത്തോടെയുള്ള ഫാസിലിന്റെ നിൽപ്പ് തന്നെ സാക്ഷ്യം. സംവിധായകന്റെ കസേരയുള്ള കേക്ക് പ്രതലം. കീഴെ, കേക്കിനു ചുറ്റും, ഫിലിം റീൽ പോലെ ചിത്രങ്ങളുടെ പോസ്റ്റർ പതിപ്പിച്ചൊരു ഐസിംഗും. സൂപ്പർ നായകന്മാരും, പ്രിയ നായികമാരുടെയും മുഖങ്ങൾ. അഭിനേതാക്കളായ ഫഹദ് ഫാസിലും, ഫർഹാൻ ഫാസിലും ഉൾപ്പെടെ, നാല് മക്കളുടെ പിതാവാണ് ഫാസിൽ. രണ്ടു പെണ്മക്കൾ; അഹ്മ്മദ, ഫാത്തിമ.



      മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ തുടങ്ങിയ ചലച്ചിത്ര സപര്യയാണ് ഫാസിലിന്റേത്. 80കളുടെയും, 90കളുടെയും ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഫാസിൽ. ഒപ്പം നിർമ്മാതാവായും, നടനായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2011ൽ പുറത്തിറങ്ങിയ ലിവിങ് ടുഗെദറിന് ശേഷം പിന്നീട് ചിത്രങ്ങളൊന്നും തന്നെ സംവിധാനം ചെയ്തിട്ടില്ല. 2002ൽ കയ്യെത്തും ദൂരത്തു എന്ന ഫാസിൽ ചിത്രത്തിലൂടെയായിരുന്നു മകൻ ഫഹദ് ഫാസിലിന്റെ അരങ്ങേറ്റം. ഷാനു എന്ന പേരിലായിരുന്നു ഫഹദ് ആദ്യ ചിത്രത്തിൽ വേഷമിട്ടത്.

      മോഹൻലാൽ നായകനാവുന്ന പ്രിയദർശൻ ചിത്രം മരയ്ക്കാർ അറബിക്കടലിൻറെ സിംഹത്തിൽ കുട്ട്യാലി മരയ്ക്കാരുടെ വേഷം ചെയ്യുന്നുണ്ട് ഫാസിൽ. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മറ്റൊരു മോഹൻലാൽ ചിത്രമായ ലൂസിഫറിലും ഒരു വേഷം ഫാസിലിനുണ്ട്.

      First published:
      )}