തന്റെ സിനിമയ്ക്കിട്ട ഹിഗ്വിറ്റ (Higuita) എന്ന പേര് ഒരു തരത്തിലും മാറ്റില്ലെന്ന് സംവിധായകന് ഹേമന്ത് ജി. നായര്‍. എന്‍.എസ്. മാധവനെ മനഃപ്പൂര്‍വം വേദനിപ്പിച്ചിട്ടില്ല എന്നും അദ്ദേഹത്തിന്റെ ഹിഗ്വിറ്റയുമായി തന്റെ സിനിമയ്ക്കോ കഥാപാത്രങ്ങള്‍ക്കോ യാതൊരു ബന്ധവുമില്ലെന്നും ഹേമന്ത് വ്യക്തമാക്കി.
തന്റെ ആദ്യ സിനിമയില്‍ പ്രതീക്ഷിക്കാതെ വന്ന വിവാദത്തില്‍ പകച്ചുനില്‍ക്കുകയാണ് സംവിധായകൻ. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ ചിത്രത്തിനു പിന്നാലെയായിരുന്നു. 2019 നവംബര്‍ 8 നാണ് മലയാളത്തിലെ പ്രമുഖരായ എട്ടു താരങ്ങളുടെ സോഷ്യല്‍ മീഡിയവഴി ടൈറ്റില്‍ ലോഞ്ച് ചെയ്തിരുന്നു. കോവിഡും മറ്റ് പല പ്രതിസന്ധിയും മറികടന്ന് ഇപ്പോഴാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. അന്നില്ലാത്ത വിവാദം എങ്ങനെ ഇന്നുണ്ടായി എന്ന് അറിയില്ലെന്നും ഹേമന്ത് പറഞ്ഞു.
‘ഹിഗ്വിറ്റ’ എന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. ഒരു രാഷ്ട്രീയ നേതാവിന്റെ കഥയാണത്. രാഷ്ട്രീയ നേതാവിന്റെ ധര്‍മ്മം അയാളുടെ പ്രസ്ഥാനത്തെ സംരക്ഷിക്കുക എന്നതാണ്. ഒരു കളിക്കളത്തിലെ ഗോളി ചെയ്യുന്നതും അതേ ധര്‍മ്മം തന്നെയാണ്. അങ്ങനെയൊരു പ്രതീകമായാണ് ഈ പേരിലേക്കെത്തിയതെന്ന് ഹേമന്ത് പറയുന്നു. ചിത്രം ഡിസംബര്‍ 22ന് തിയേറ്ററുകളിലെത്തുകയാണ്. ഇനി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കൂടിയേ ബാക്കിയുള്ളൂ എന്നും അതു കൊണ്ടു തന്നെ അവസാന നിമിഷം പേരു മാറ്റാന്‍ സാധിക്കില്ലെന്നും ഹേമന്ത് കൂട്ടിച്ചേര്‍ത്തു.
Also read: Higuita | ശശി തരൂർ റിലീസ് ചെയ്ത ‘ഹിഗ്വിറ്റ’ പോസ്റ്ററിലെ രാഷ്ട്രീയ നേതാവാര്?
ഹിഗ്വിറ്റ എന്ന പ്രശസ്തമായ തന്റെ കഥയുടെ പേരിനുമേല്‍ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത് ദുഃഖകരമാണെന്ന് എന്‍.എസ്. മാധവന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന് പിന്തുണയുമായി സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദനും രംഗത്തെത്തിയിരുന്നു.
Summary: As author N.S. Madhavan, who has a short fiction with the same name, lays a claim over the name, the Malayalam film Higuita has sparked a new discussion about who has the right to use the name. The author tweeted that the Film Chamber would stop the title from appearing in a movie name. But when the film’s name was first announced two years ago, Hemanth G. Nair, the filmmaker, questioned why there was such a fuss over the name now
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.