• HOME
  • »
  • NEWS
  • »
  • film
  • »
  • MOVIES DIRECTOR JEETHU JOSEPH POSTS A VIDEO TELLING NOT TO SEND HIM STORY FOR DRISHYAM 3

Drishyam 2 | ദൃശ്യം 3 കഥ എഴുതി അയക്കേണ്ടതില്ല; സംവിധായകൻ ജീത്തു ജോസഫ്

Director Jeethu Joseph posts a video telling not to send him climax for Drishyam 3 | വ്യാജവാർത്തയ്ക്ക് പിന്നാലെ ജീത്തു ജോസഫിന്റെ ഇമെയിൽ വിലാസത്തിലേക്ക് കഥകളുടെ പ്രവാഹം

ജീത്തു ജോസഫ്

ജീത്തു ജോസഫ്

  • Share this:
    ഉദ്വേഗജനകമായ ഒന്നാം ഭാഗത്തിനും രണ്ടാം ഭാഗത്തിനും ശേഷം മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ക്രൈം ത്രില്ലർ ദൃശ്യം മൂന്നാം ഭാഗം ഉണ്ടാവും എന്ന് സംവിധായകൻ ജീത്തു ജോസഫ് തന്നെ പറഞ്ഞിരുന്നു. പക്ഷെ ഇനിയും വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷമേ മൂന്നാം ഭാഗം പ്രേക്ഷകരിലേക്ക് എത്തുകയുള്ളൂ എന്ന കാര്യവും അദ്ദേഹം ഓർമ്മപ്പെടുത്തി.

    പക്ഷെ അതിനു ശേഷം സംവിധായകൻ ദൃശ്യം മൂന്നാം ഭാഗത്തിന്റെ കഥ സ്വീകരിക്കുന്നു എന്ന തരത്തിൽ വ്യാജപ്രചരണം നടക്കുകയുണ്ടായി.

    തന്റെ ഇമെയിൽ വിലാസത്തിലേക്ക് ദൃശ്യം 3 ക്ളൈമാക്സ് സ്വീകരിക്കുന്നു എന്ന വാർത്ത നിഷേധിച്ച് സംവിധായകൻ ജീത്തു ജോസഫ് വീഡിയോ പോസ്റ്റുമായി എത്തിയിരിക്കുകയാണ്. പുതുമുഖങ്ങൾക്കും കഥ പറയാൻ എത്തുന്നവർക്കും വേണ്ടിയുള്ള ജീത്തു ജോസഫിന്റെ ഇമെയിൽ വിലാസത്തിലേക്ക് ഈ വാർത്ത വന്നതോട് കൂടി ഒട്ടേറെപ്പേർ കഥകൾ അയക്കുന്ന സാഹചര്യം സംജാതമായിരിക്കുകയാണ്. ഇമെയിൽ പ്രവാഹം കൊണ്ട് പുതിയ മെയ്‌ലുകൾ ബൗൺസ് ആവുന്ന സാഹചര്യമാണുള്ളത്. പുതിയ ഇമെയിലുകൾ സ്വീകരിക്കാനും സാധിക്കുന്നില്ല എന്ന് ജീത്തു ജോസഫ് പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.

    ദൃശ്യം 3 കഥ ആരും അയക്കേണ്ട കാര്യമില്ല. ദൃശ്യം 3 ഉടനെയുണ്ടാവില്ല. തന്റേതായ രീതിയിലെ കഥയാവും ദൃശ്യം മൂന്നാം ഭാഗത്തിന്റേത് എന്ന് ജീത്തു. വന്നുചേരുന്ന ഇമെയിലുകൾ തുറന്നു വായിക്കാൻ പോലും സമയമില്ല എന്ന കാര്യവും സംവിധായകൻ പറഞ്ഞു.








    View this post on Instagram






    A post shared by Jeethu Joseph (@jeethu4ever)






    ദൃശ്യം 2 റിവ്യൂ വായിക്കാം...

    പേരും പ്രശസ്തിയും നേടിയ ആദ്യ ഭാഗത്തിന് പിറകിൽ രണ്ടാം തരക്കാരനായി തല കുനിച്ചു നിൽക്കാൻ മാത്രമായിരുന്നു അത്തരത്തിൽ മലയാളത്തിൽ ഇതുവരെ ഇറങ്ങിയ മിക്കവാറും സിനിമകളുടെയും വിധി. പലപ്പോഴും നിരാശയോ ചിലപ്പോഴൊക്കെ വെറുപ്പോ ഒക്കെയാണ് തീയറ്ററുകളെ ജനസാഗരമാക്കിയ തകർപ്പൻ വിജയങ്ങളുടെ മിക്ക രണ്ടാം ഭാഗങ്ങളും ആദ്യ ഭാഗത്തിന്റെ കടുത്ത ആരാധകർക്ക് സമ്മാനിച്ചിട്ടുള്ളത്. പ്രേക്ഷകർ ആദ്യ ഭാഗവുമായി നടത്തുന്ന അനിവാര്യമായ താരതമ്യമാണ് ഇതിന് പ്രധാന കാരണം. ആദ്യ ഭാഗത്തിലെ പരിചിതമായ കഥാപാത്രങ്ങളിലൂടെ ഓരോ കാണിയും തന്റേതായ ഭാവന ലോകമുണ്ടാക്കിയിരിക്കുന്ന അവസ്ഥയിലാണ് രണ്ടാം ഭാഗം എത്തുക. അത് മിക്കവാറും നിരാശയിലാകും അവസാനിക്കുക. എന്നാൽ ഇതിന് ഒരു അപവാദമാവുകയാണ് ഏഴുവർഷം മുമ്പ് വലിയ പ്രതീക്ഷകളുടെ ഭാരമില്ലാതെ വന്നു ആദ്യ പ്രദർശനത്തിനു ശേഷം കാണികളെ ഞെട്ടിച്ച് ഇന്ത്യയിലെ മിക്ക ഭാഷകളിലേക്കും അധികം താമസിയാതെ പടർന്ന ദൃശ്യത്തിന്റെ തുടർച്ചയായ ദൃശ്യം 2.

    അന്നത്തെ ഇടത്തരക്കാരനായ ഇടുക്കി രാജാക്കാട് സ്വദേശി .ജോർജുകൂട്ടി (മോഹൻലാൽ )യും കുടുംബവും അവരുടെ ഭൗതിക അവസ്ഥകളിൽ വളരെ മുന്നോട്ട് പോയി നിൽക്കുന്നിടത്താണ് കഥ തുടങ്ങുന്നത്... (ദൃശ്യം 2 സിനിമയുടെ ഫുൾ റിവ്യൂ ചുവടെ)

    Also read: Drishyam 2 Review | രാജാക്കാട് സ്റ്റേഷനിലെ ആ രഹസ്യം; ജോർജുകുട്ടി കുടുങ്ങുമോ?; കാണികളെ നടുക്കി ദൃശ്യം 2

    Summary: Director Jeethu Joseph rubbishes fake news about him receiving stories for Drishyam 3. He posts a video about the same on Instagram
    Published by:user_57
    First published:
    )}