നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'നത്ത്' ഇനി സിനിമയിൽ; ഒതളങ്ങ തുരുത്ത് താരത്തെ പരിചയപ്പെടുത്തി സംവിധായകൻ ജൂഡ് ആന്‍റണി

  'നത്ത്' ഇനി സിനിമയിൽ; ഒതളങ്ങ തുരുത്ത് താരത്തെ പരിചയപ്പെടുത്തി സംവിധായകൻ ജൂഡ് ആന്‍റണി

  ഒതളങ്ങ തുരുത്ത് എന്ന വെബ് സീരീസിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ നടനാണ് അബിന്‍

  അബിന്‍

  അബിന്‍

  • Last Updated :
  • Share this:
   ഒതളങ്ങ തുരുത്ത് എന്ന വെബ് സീരീസിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ നടനാണ് അബിന്‍. സീരിസിലെ നത്ത് എന്ന് വേഷമാണ് അബിനെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കിയത്. അബിനെ സിനിമയിൽ എടുത്തുവെന്ന സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ജൂഡ് ആന്‍റണി ജോസഫ്.

   അന്ന ബെന്‍, സണ്ണി വെയിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സാറാസിലൂടെയാണ് അബിന്‍ സിനിമയില്‍ എത്തുന്നത്. ഒതളങ്ങ തുരുത്ത് സിനിമയാകുമ്പോൾ അരങ്ങേറാൻ വച്ചിരുന്ന ഈ മുത്തിനെ എനിക്ക് വിട്ട് തന്ന ഒതളങ്ങ തുരുത്തിന്റ അണിയറപ്രവർത്തകരോട് നന്ദി അറിയിക്കുന്നതായും സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ചു.

   ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

   അതിയായ അഭിമാനത്തോടെ പറയട്ടെ ഒതളങ്ങ തുരുത്തിലൂടെ പ്രിയങ്കരനായ അബിൻ(നത്ത് ) സാറാസിലൂടെ മലയാള സിനിമയിൽ അരങ്ങേറുന്നു. ഒതളങ്ങ...

   Posted by Jude Anthany Joseph on Saturday, December 19, 2020


   അതിയായ അഭിമാനത്തോടെ പറയട്ടെ ഒതളങ്ങ തുരുത്തിലൂടെ പ്രിയങ്കരനായ അബിൻ(നത്ത് ) സാറാസിലൂടെ മലയാള സിനിമയിൽ അരങ്ങേറുന്നു. ഒതളങ്ങ തുരുത്ത് സിനിമയാകുമ്പോൾ അരങ്ങേറാൻ വച്ചിരുന്ന ഈ മുത്തിനെ എനിക്ക് വിട്ട് തന്ന ഒതളങ്ങ തുരുത്തിന്റ അണിയറപ്രവർത്തകരോട് നന്ദി അറിയിക്കുന്നു . ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ അബിൻ
   Published by:user_49
   First published:
   )}