• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സംവിധായകൻ കെ.കെ ഹരിദാസ് അന്തരിച്ചു


Updated: August 26, 2018, 3:03 PM IST
സംവിധായകൻ കെ.കെ ഹരിദാസ് അന്തരിച്ചു

Updated: August 26, 2018, 3:03 PM IST
കൊച്ചി: സംവിധായകൻ കെ.കെ ഹരിദാസ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  1982ൽ രാജു മഹേന്ദ്ര സംവിധാനം ചെയ്ത 'ഭാര്യ ഒരു മന്ത്രി' എന്ന ചിത്രത്തിലൂടെ സംവിധായസഹായിയായിരുന്നു തുടക്കം. തമ്പി കണ്ണന്താനം, വിജി തമ്പി, രാജസേനൻ തുടങ്ങിയവർക്കൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചു. 1994ൽ പുറത്തിറങ്ങിയ വധു ഡോക്റ്ററാണ്' എന്ന സിനിമയാണ് സ്വതന്ത്രസംവിധായകനായ ആദ്യ ചിത്രം. കല്യാണപിറ്റേന്ന്, കാക്കക്കും പൂച്ചക്കും കല്യാണം, കിണ്ണം കട്ട കള്ളൻ, ജോസേട്ടന്റെ ഹീറോ തുടങ്ങി ഇരുപതോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 2012ൽ അനൂപ് മേനോനെ നായകനാക്കി ഒരുക്കിയ ജോസേട്ടന്റെ ഹീറോ ആണ് അവസാന ചിത്രം.

അനിതയാണ് ഭാര്യ, ഹരിത ഹരിദാസ്, സൂര്യദാസ് എന്നിവർ മക്കളാണ്.

1967ൽ പത്തനംതിട്ടയിൽ ജനിച്ചു. പതിനഞ്ചാം വയസ്സിൽ സിനിമാമോഹം മൂത്ത് മദ്രാസിലേക്ക് വണ്ടി കയറി. 1982ൽ രാജു മഹേന്ദ്ര സംവിധാനം ചെയ്ത ‘ഭാര്യ ഒരു മന്ത്രി’ എന്ന ചിത്രത്തിൽ സംവിധായസഹായിയായി. തുടർന്ന് ബി. കെ. പൊറ്റക്കാട്, റ്റി. എസ്. മോഹൻ, തമ്പി കണ്ണന്താനം, വിജി തമ്പി, രാജസേനൻ എന്നിവരുടെ സഹായിയായി. 18 വർഷം അസോസിയേറ്റ് ഡയറക്ടറായി തുടർന്നു. പ്രശസ്ത സംവിധായകരുടെ 48-ഓളം ചിത്രങ്ങളിലാണ് അസോസിയേറ്റ് ആയി ജോലി ചെയ്തത്. നിസാർ സംവിധാനം ചെയ്ത ‘സുദിനം’ ആയിരുന്നു അവസാനം അസോസിയേറ്റ് ആയി പ്രവർത്തിച്ച ചിത്രം.

1994ൽ സ്വതന്ത്രസംവിധായകനായി. ജയറാം നായകനായ ‘വധു ഡോക്ടറാണ്’ ആണ് ആദ്യ ചിത്രം. അക്കൊല്ലം 15 നവാഗതസംവിധായകർ രംഗത്തെത്തിയെങ്കിലും പിടിച്ചുനിൽക്കാനായത് ഹരിദാസിന് മാത്രമാണ്. വിചിത്രമായ പേരുകളാണ് ഹരിദാസ് സിനിമകൾക്ക് ഇടാറുള്ളത്. മിക്കവാറും എറണാകുളം പശ്ചാത്തലമാക്കിയാണ് സിനിമകൾ. പല സിനിമകളും ഇതേ പേരുള്ള മറ്റൊരു സംവിധായകന്റേതാണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. സംഗീതസംവിധായകൻ കണ്ണൂർ രാജൻ സഹോദരീഭർത്താവ് ആണ്. ഇപ്പോൾ കുടുംബത്തോടൊപ്പം എറണാകുളത്ത് താമസിക്കുന്നു.
First published: August 26, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍