• HOME
  • »
  • NEWS
  • »
  • film
  • »
  • Avalkkoppam | സംഭവകഥ പറയുന്ന 'അവൾക്കൊപ്പം'; പുതിയ ചിത്രത്തിന് അഭിനേതാക്കളെ തേടി സംവിധായകൻ കെ.പി. വ്യാസൻ

Avalkkoppam | സംഭവകഥ പറയുന്ന 'അവൾക്കൊപ്പം'; പുതിയ ചിത്രത്തിന് അഭിനേതാക്കളെ തേടി സംവിധായകൻ കെ.പി. വ്യാസൻ

ദിലീപ് നായകനായ 'ശുഭരാത്രി' എന്ന ചിത്രത്തിനു ശേഷം കെ.പി. വ്യാസൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ഒരു സംഭവകഥയെ ആസ്പദമാക്കി ഒരുക്കിയ ദിലീപ് നായകനായ 'ശുഭരാത്രി' (Shubharathri) എന്ന ചിത്രത്തിനു ശേഷം മറ്റൊരു സംഭവകഥയെ പശ്ചാത്തലമാക്കി കെ.പി. വ്യാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'അവൾക്കൊപ്പം' (Avalkkoppam movie) എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും കാസ്റ്റിംങ് കോളും ഒരുമിച്ച് റിലീസ് ചെയ്തു.

    യു.കെ. സ്റ്റുഡിയോസിന്റെ സഹകരണത്തോടെ ഫിലിം ക്രാഫ്റ്റ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ, സ്കൂളുകളിൽ വിദ്യാർഥികൾക്ക് ഉണ്ടാവുന്ന മാനസികാരോഗ്യപരമായ എല്ലാകാര്യങ്ങളിലും പരിഹാരം കാണാൻ സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥയാണ് നായിക
    കഥാപാത്രം.

    ICDS പ്രോജക്ടിന് കീഴിൽ ഒരു സൈക്കോസോഷ്യൽ കൗൺസിലറായ ഈ യുവതി, തന്റെ ജോലിക്കിടയിൽ പരിചയപ്പെടുന്ന ഒരു പെൺകുട്ടിക്ക് വേണ്ടി നടത്തുന്ന പോരാട്ടത്തിൻ്റെ കഥ പറയുന്ന ചിത്രമാണ് 'അവൾക്കൊപ്പം'.

    മലയാളത്തിലെ പ്രമുഖ നായിക മുഖ്യ വേഷത്തിൽ അഭിനയിക്കുന്ന ഈ ചിത്രത്തിൽ തുല്യ പ്രാധാന്യമുള്ള വേഷത്തിൽ അഭിനയിക്കാൻ ഒമ്പതിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള പെൺകുട്ടിയെ ആവശ്യമുണ്ട്. ഒപ്പം പത്ത് വയസ്സുളള ഒരു ആൺകുട്ടിക്കും അഭിനയിക്കാൻ അവസരമുണ്ട്. വിവധ സൈസിലുള്ള എഡിറ്റ് ചെയ്യാത്ത ഫോട്ടോകളും 35 സെക്കന്റിൽ കവിയാത്ത വീഡിയോയും മാർച്ച് ഒന്നിന് മുമ്പ് kpvyasanfilmmaker@gmail.com എന്ന മെയിൽ ഐഡിയിൽ അയയ്ക്കുക. പി.ആർ.ഒ. - എ.എസ്. ദിനേശ്.



    Also read: Bheeshma Parvam | ശ്രീനാഥ് ഭാസിയുടെ ശബ്ദത്തിൽ ഭീഷ്മപർവ്വത്തിലെ 'പറുദീസ'; വീഡിയോ ഗാനം പുറത്ത്

    മമ്മൂട്ടിയെ (Mammootty) നായകനാക്കി അമല്‍ നീരദ് (Amal Neerad) സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വ്വത്തിന്റെ (Bheeshma Parvam) പുതിയ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

    'പറുദീസ' എന്ന് തുടങ്ങുന്ന  ഗാനം ആലപിച്ചിരിക്കുന്നത് ശ്രീനാഥ് ഭാസിയാണ്.വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാം ആണ് സംഗീതം നല്‍കിയിരിക്കുന്നത്.

    14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അമല്‍ നീരദും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ഭീഷ്മ പര്‍വ്വം'. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഭീഷ്മ വര്‍ധന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

    ബിഗ് ബിയുടെ തുടര്‍ച്ചയായ 'ബിലാല്‍' ആണ് അമല്‍ നീരദ് അടുത്തതായി തിയേറ്ററിലെത്തിക്കും എന്ന് തീരുമാനിച്ചിരുന്നതെങ്കിലും, കോവിഡ് പശ്ചാത്തലത്തില്‍ 'ഭീഷ്മ പര്‍വ്വം' പ്രഖ്യാപിക്കുകയായിരുന്നു. മാര്‍ച്ച് മൂന്നിനായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക.
    Published by:user_57
    First published: