ചാക്കോച്ചനും ജോജുവും നായാട്ടിനിറങ്ങുന്നു; കൂടെ നിമിഷയും

കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

News18 Malayalam | news18-malayalam
Updated: September 20, 2020, 12:30 PM IST
ചാക്കോച്ചനും ജോജുവും നായാട്ടിനിറങ്ങുന്നു; കൂടെ നിമിഷയും
nayat movie
  • Share this:
കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാർട്ടിൻപ്രക്കാട്ട് സംവിധാനം ചെയ്യുന്ന നായാട്ട് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മാർട്ടിൻ പ്രക്കാട്ട് സംവിധായകനാകുന്നത്. 2015ൽ പുറത്തിറങ്ങിയ ദുൽഖർ സൽമാൻ നായകനായ ചാർലിയായിരുന്നു അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രം. ഈ ചിത്രം മികച്ച വിജയമായിരുന്നു.

ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറിന്റേതാണ് രചന. 'അയ്യപ്പനും കോശി'യും ഉള്‍പ്പെടെ നിര്‍മ്മിച്ച ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ രഞ്ജിത് (സംവിധായകൻ), ശശികുമാർ എന്നിവരും മാർട്ടിന്‍ പ്രക്കാട്ടും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ഛായാഗ്രഹണം ഷൈജു ഖാലിദ്, എഡിറ്റിങ് മഹേഷ് നാരായണന്‍, സംഗീതം വിഷ്ണു വിജയ്, ഗാനരചന അൻവർ അലി. മാര്‍ട്ടിൻ പ്രക്കാട്ട് ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട നിരവധി പുതുമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

പ്രവീൺ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്ന് കുഞ്ചാക്കോ ബോബൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് വ്യക്തമാക്കി. ചിലപ്പോള്‍ വേട്ടക്കാരന്‍ ഇരയായി മാറും എന്ന വാചകത്തിനൊപ്പമാണ് കുഞ്ചാക്കോബോബൻ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.കൊടൈക്കനാൽ, വട്ടവട, മൂന്നാർ, കൊട്ടക്കാംബൂർ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം. പതിനഞ്ച് ദിവസത്തെ ഷൂട്ട്  ബാക്കിയുണ്ട്. ഇത് ഈ മാസം അവസാനം എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായി നടക്കും.
Published by: Gowthamy GG
First published: September 20, 2020, 12:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading