നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • സിനിമാ നിർമാണത്തിൽ നിക്ഷേപം തേടി ഫേസ്ബുക്ക് പോസ്റ്റ്; തട്ടിപ്പെന്ന് സംവിധായകൻ നാദിർഷ

  സിനിമാ നിർമാണത്തിൽ നിക്ഷേപം തേടി ഫേസ്ബുക്ക് പോസ്റ്റ്; തട്ടിപ്പെന്ന് സംവിധായകൻ നാദിർഷ

  ഈ പോസ്റ്റിന്‍റെ സ്ക്രീൻ ഷോട്ട് ഷെയർ ചെയ്താണ് നാദിർഷ തട്ടിപ്പ് തുറന്നുകാട്ടുന്നത്

  nadhirshah

  nadhirshah

  • News18
  • Last Updated :
  • Share this:
   കൊച്ചി: നാർദിർഷ സംവിധാനം ചെയ്യുന്ന സിനിമയുടെ നിർമാണത്തിൽ നിക്ഷേപം ആവശ്യമുണ്ടെന്ന പേരിൽ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്. എന്നാൽ ഇത് വ്യാജമാണെന്നും തന്‍റെ പേരിലുള്ള തട്ടിപ്പിനെതിരെ പൊലീസിൽ പരാതി നൽകിയെന്നും സംവിധായകൻ നാദിർഷ വ്യക്തമാക്കി. ഫോൺ നമ്പർ സഹിതം നൽകിയാണ് നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കാൻ നിക്ഷേപം തേടിയുള്ള ഫേസ്ബുക്ക് പോസ്റ്റ് വന്നത്. ഈ പോസ്റ്റിന്‍റെ സ്ക്രീൻ ഷോട്ട് ഷെയർ ചെയ്താണ് നാദിർഷ തട്ടിപ്പ് തുറന്നുകാട്ടുന്നത്. ആറു കോടി രൂപയുടെ നിക്ഷേപമാണ് മേക്ക് മൂവി കാസ്റ്റിങ് എംഎംസി എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിൽ വന്ന പോസ്റ്റിൽ ആവശ്യപ്പെടുന്നത്...

   നാദിർഷയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

   പ്രിയ സുഹൃത്തുക്കളെ,എല്ലാവരുടേയും അറിവിലേക്കായാണു ഈ പോസ്റ്റ്‌

   താഴെ കാണുന്ന സ്ക്രീൻ ഷോട്ട്‌ ഒന്ന് ശ്രദ്ധിക്കുക
   ഇത്തരം ഫ്രോഡുകളെ വിശ്വസിക്കാതിരിക്കുക.ഇതിനെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച്‌ അധികാരികളെ സമീപിച്ച്‌ കഴിഞ്ഞു. പ്രിയപ്പെട്ടവരെ നിങ്ങൾ ആരും ഇത്തരം വഞ്ചകരുടെ വലയിൽ വീഴാതിരിക്കാനുള്ള മുന്നറിയിപ്പാണിത്‌.

   First published:
   )}