• HOME
  • »
  • NEWS
  • »
  • film
  • »
  • IFFI | സംവിധായകൻ പ്രിയദർശൻ 51-ാമത് ഐ.എഫ്.എഫ്.ഐ അന്താരാഷ്ട്ര ജൂറി അംഗം

IFFI | സംവിധായകൻ പ്രിയദർശൻ 51-ാമത് ഐ.എഫ്.എഫ്.ഐ അന്താരാഷ്ട്ര ജൂറി അംഗം

പാബ്ലോ സെസർ ചെയർമാനായ ജൂറിയിൽ പ്രിയദർശനക്കൂടാതെ പ്രസന്ന വിധാനേജ്, അബുബക്കർ ഷാകി, റുബായത്ത് ഹൊസൈൻ എന്നിവരാണുള്ളത്‌.

  • Share this:
    അൻപത്തിയൊന്നാമതി രാജ്യാന്തര ഇന്ത്യൻ ചലച്ചിത്രമേളയുടെ ജൂറിയെ പ്രഖ്യാപിച്ചു. സംവിധായകൻ പ്രിയദര്‍ശനും ജൂറിയിൽ ഉൾപ്പെട്ടിട്ടുണ്ട്. പാബ്ലോ സെസർ ചെയർമാനായ ജൂറിയിൽ പ്രിയദർശനക്കൂടാതെ പ്രസന്ന വിധാനേജ്, അബുബക്കർ ഷാകി, റുബായത്ത് ഹൊസൈൻ എന്നിവരാണുള്ളത്‌.

    Also Read-IFFI | ഗോവ ചലച്ചിത്ര മേളയിലേക്ക് മലയാളത്തിൽ നിന്നും അഞ്ചു ചിത്രങ്ങൾ

    അർജന്റീനിയൻ ചലച്ചിത്രകാരനായ പാബ്ലോ സെസർ നിരൂപക പ്രശംസ നേടിയ നിരവധി ചിത്രങ്ങൾ സൃഷ്‌ടിച്ചിട്ടുള്ള വ്യക്തിയാണ്. ശ്രീലങ്കൻ ചലച്ചിത്രകാരനാണ്‌ പ്രസന്ന വിധാനേജ്. ശ്രീലങ്കൻ സിനിമയുടെ മൂന്നാം തലമുറക്കാരിൽ മുൻഗാമികളിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു. ഈജിപ്ഷ്യൻ-ഓസ്ട്രിയൻ എഴുത്തുകാരനും സംവിധായകനുമാണ് അബുബക്കർ ഷാകി റുബായത്ത് ഹൊസൈൻ ബംഗ്ലാദേശ് ചലച്ചിത്ര സംവിധായികയും, എഴുത്തുകാരിയും, നിർമ്മാതാവുമാണ്.

    Also Read-'മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യണം'; ആഗ്രഹം തുറന്നുപറഞ്ഞ് സൂരരെ പോട്ര് സംവിധായിക സുധ കൊങ്ങര

    സംവിധായകനും, തിരക്കഥാകൃത്തും, നിർമ്മാതാവുമാണ് പ്രിയദർശൻ. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ വിവിധ ഇന്ത്യൻ ഭാഷകളിലായി 95 ലധികം ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
    Published by:Asha Sulfiker
    First published: