നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • പ്രിയദർശൻ പറയുന്നു, ലൂസിഫർ മലയാളം കണ്ട മികച്ച ചിത്രങ്ങളിൽ ഒന്ന്

  പ്രിയദർശൻ പറയുന്നു, ലൂസിഫർ മലയാളം കണ്ട മികച്ച ചിത്രങ്ങളിൽ ഒന്ന്

  Priyadarshan lauds Lucifer | മോഹൻലാലിനും, പൃഥ്വിക്കും, തിരക്കഥാകൃത്ത് മുരളി ഗോപിക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നുമുണ്ട്

  മോഹൻലാലും പൃഥ്വിരാജും ലൂസിഫറിൽ

  മോഹൻലാലും പൃഥ്വിരാജും ലൂസിഫറിൽ

  • Share this:
   മലയാളി പ്രേക്ഷകർ എക്കാലവും നെഞ്ചോടു ചേർക്കുന്ന ചില ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് പ്രിയദർശൻ. പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ട് ഒരുക്കിയ വിജയ ചിത്രങ്ങൾ തന്നെ ധാരാളം. എന്നാൽ നിറഞ്ഞ സദസ്സുകളിൽ കയ്യടികളോടെ ഓടുന്ന ലൂസിഫറിനെപ്പറ്റി പ്രിയദർശൻ പറയുന്നത് കേൾക്കുക. മലയാളം എക്കാലവും കണ്ട മികച്ച ചിത്രങ്ങളിൽ ഒന്നാണീ മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടെന്നാണ് പ്രിയദർശന്റെ ഫേസ്ബുക് പോസ്റ്റ്. കൂടാതെ മോഹൻലാലിനും, പൃഥ്വിക്കും, തിരക്കഥാകൃത്ത് മുരളി ഗോപിക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നുമുണ്ട്.

   ഈ വാക്കുകൾ അവാർഡ് കിട്ടിയതിന് തുല്യമാണെന്നും, ഞാൻ സംവിധായകനായതിന് താങ്കളും കാരണമാണെന്നാണ് പൃഥ്വിയുടെ മറുപടി പോസ്റ്റ്.  പ്രിയദർശൻ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിൽ മോഹൻലാൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.   പൃഥ്വിരാജിന്റെ ആദ്യ സംവിധാന ചിത്രം നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്. ലൂസിഫർ ഗൂഗിൾ ട്രെൻഡ്‌സിലും ഒന്നാമതെത്തി. പലയിടങ്ങളിലും ലൂസിഫറിന് സീറ്റ് കിട്ടാത്ത അവസ്ഥയുണ്ട്. മോഹൻലാലിന്റെ അഭിനയവും, പൃഥ്വിയുടെ സംവിധാനവും, മുരളി ഗോപിയുടെ തിരക്കഥയും പ്രശംസ പിടിച്ചു പറ്റുന്നുണ്ട്. മഞ്ജു വാര്യർ, വിവേക് ഒബ്‌റോയ്, ടൊവിനോ തോമസ്, ഇന്ദ്രജിത്, സായ് കുമാർ എന്നിവരാണ് മറ്റു താരങ്ങൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം.

   First published:
   )}