• HOME
  • »
  • NEWS
  • »
  • film
  • »
  • മോദിയേയും ധോണിയേയും വിമർശിക്കരുത്; സംവിധായകൻ പ്രിയദർശൻ

മോദിയേയും ധോണിയേയും വിമർശിക്കരുത്; സംവിധായകൻ പ്രിയദർശൻ

Director Priyadarshan wants to stop criticising Modi and Dhoni | ഫേസ്ബുക് പോസ്റ്റിലാണ് ഇദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തുന്നത്

പ്രിയദർശൻ

പ്രിയദർശൻ

  • Share this:
    മോദിയെയും ധോണിയേയും വിമർശിക്കുന്നത് അവസാനിപ്പിക്കാൻ സംവിധായകൻ പ്രിയദർശൻ. ഫേസ്ബുക് പോസ്റ്റിലാണ് ഇദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തുന്നത്. ഇരുവരും രാജ്യത്തിന്റെ അഭിമാനം ഉയർത്താനായാണ് പരിശ്രമിക്കുന്നത് എന്നും പ്രിയദർശൻ പറയുന്നു. ബാറ്റിങ് മെല്ലെ പോക്കിന്റെ പേരിൽ വൻ വിമർശനമാണ് ധോണി നേരിടുന്നത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭരണത്തിലെ ആദ്യ അഞ്ചു വർഷങ്ങളിൽ നേരിടേണ്ടി വന്ന വിമർശനങ്ങളുടെ തുടർച്ചയെന്നോണം തന്നെയാണ് രണ്ടാം വരവിലും. ഭരണം തുടങ്ങി ആഴ്ചകൾ മാത്രം പിന്നിടുമ്പോഴും മോദിയും പാർട്ടിയായ ബി.ജെ.പി.യും നിശിത വിമർശനത്തിന് പാത്രമാവുകയാണ്. ഇക്കാര്യത്തിൽ സോഷ്യൽ മീഡിയയിലെ ചേരിപ്പോരുകൾ സജീവമാണ്.



    ഇതേ അവസ്ഥ തന്നെയാണ് പ്രിയദർശന്റെ ഫേസ്ബുക് പോസ്റ്റിനു കീഴേയും. വിമർശിച്ചും അനുകൂലിച്ചും ഫോളോവേഴ്സ് ഇവിടെ ഉണ്ട്. നീണ്ട ഇടവേളയ്ക്കു ശേഷം മോഹൻലാലിനെ നായകനാക്കി മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രവുമായി പ്രിയദർശൻ മലയാള സിനിമയിൽ മടങ്ങി വരുകയാണ്. ഷൂട്ടിംഗ് കഴിഞ്ഞ ചിത്രം 2020ൽ തിയേറ്ററിൽ എത്തുമെന്നാണ് പ്രതീക്ഷ. അമ്മ ലിസിയുടെ അഭിനയ വഴിയാണ് ഈ ചിത്രത്തിൽ പ്രിയദർശന്റെ മകൾ കല്യാണി തിരഞ്ഞെടുത്തിരിക്കുന്നത്. നായികാ വേഷത്തിൽ മലയാള സിനിമയിൽ അരങ്ങേറാൻ കാത്തിരിക്കുകയാണ് കല്യാണി.

    First published: