• HOME
  • »
  • NEWS
  • »
  • film
  • »
  • സംഗതി കുട്ടികളുടെ മേളയാണെങ്കിലും അവർക്കായി തീം സോംഗ് അണിയിച്ചൊരുക്കിയത് ഈ തെന്നിന്ത്യൻ സംവിധായകൻ

സംഗതി കുട്ടികളുടെ മേളയാണെങ്കിലും അവർക്കായി തീം സോംഗ് അണിയിച്ചൊരുക്കിയത് ഈ തെന്നിന്ത്യൻ സംവിധായകൻ

Guess who directed the theme song for International Children's Film Festival of Kerala (ICFFK) | മേള കുട്ടികളുടേതാണെങ്കിലും, ഈ വീഡിയോ കുട്ടിക്കളിയല്ല

തീം സോംഗിൽ നിന്നും

തീം സോംഗിൽ നിന്നും

  • Share this:
    കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ തീം സോംഗ് കേട്ട് കഴിഞ്ഞാൽ വെറുതെ പോകരുത്. യൂട്യൂബ് വീഡിയോയുടെ ക്രെഡിറ്റ് ലിസ്റ്റ് ഒന്ന് നോക്കണം. മേള കുട്ടികളുടേതാണെങ്കിലും, ഈ വീഡിയോ കുട്ടിക്കളിയല്ല. ആദ്യ ചിത്രത്തിൽ തന്നെ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച, അടുത്തതായി ചിയാൻ വിക്രമിനെ നായകനാക്കി ഒന്നിൽ കൂടുതൽ ഭാഷകളിൽ മഹാവീർ കർണ്ണ സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ആർ.എസ്. വിമൽ ആണ് ഈ ചെറു വീഡിയോയും സംവിധാനം ചെയ്തിരിക്കുന്നത്. ചുരുക്കി പറഞ്ഞാൽ എന്ന് നിന്റെ മൊയ്തീന് ശേഷം പ്രേക്ഷകർ കാണുന്ന ആർ.എസ്. വിമൽ സംവിധാനം ചെയ്ത സൃഷ്ടിയാണിത്.



    വരികൾ ജോയ് തമലത്തിന്റേതാണ്. ഗായിക രാജലക്ഷ്മി സംഗീത സംവിധായികയായി മാറിയ അവസരം കൂടിയാണിത്. പാടിയത് രാജലക്ഷ്മിയും മകൻ ആര്യനും ഒപ്പം വൈദേഹിയും അവന്തികയും ചേർന്നാണ്. മെയ് 10ന് ആരംഭിച്ച മേള മെയ് 16 വരെ നീളും. വീഡിയോ സോങ് പ്രകാശനം നിർവ്വഹിച്ചത് സംഗീതജ്ഞന്‍ പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് ആണ്. കേരളം സംസ്ഥാന ശിശുക്ഷേമ സമിതിയാണ് ഗാനം നിര്‍മ്മിച്ചിരിക്കുന്നത്. പാട്ടിന്റെ ദൈർഘ്യം മൂന്നു മിനിട്ടുണ്ട്.

    First published: