• HOME
  • »
  • NEWS
  • »
  • film
  • »
  • MOVIES DIRECTOR RAJEEV RAVI COMES IN SUPPORT OF ACTOR SHANE NIGAM

'വളരെ കഴിവുള്ള നടനാണ് ഷെയ്ൻ, പലർക്കും പേടിയുണ്ട്'; പിന്തുണയുമായി രാജീവ് രവി

Rajeev Ravi comes in support of Shane Nigam | 'നമുക്ക് അഭിമാനിക്കാവുന്ന ഒരു താരമാണ്. കൈപിടിച്ചു കൊണ്ടുവരണം'

രാജീവ് രവി, ഷെയ്ൻ നിഗം

രാജീവ് രവി, ഷെയ്ൻ നിഗം

  • Share this:
    ഷെയ്ൻ നിഗമിനെ പിന്തുണച്ച് പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവി. ഐ.ഇ. മലയാളം ഓൺലൈൻ മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണ് ഷെയ്‌നിന്റെ കരിയർ മാറ്റി മറിച്ച അന്നയും റസൂലും ചിത്രത്തിന്റെ സംവിധായകനായ രാജീവ് രവി സംസാരിക്കുന്നത്.

    വിവാദം പുകയുമ്പോഴും ഷെയ്‌നിനെ തന്റെ അസിസ്റ്റന്റ് ആക്കും എന്ന് രാജീവ് രവി തറപ്പിച്ച് പറയുന്നു. ഷെയ്ൻ അച്ചടക്ക ലംഘനം നടത്തിയെങ്കിൽ, ന്യായീകരിക്കുന്നില്ല. പക്ഷെ അയാൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത് തെറ്റായ നടപടിയാണ്. മോഹൻലാലും മമ്മൂട്ടിയുമായി താരതമ്യം ചെയ്യുന്നതിന് പകരം പ്രായം കണക്കിലെടുത്ത് ഷെയ്‌നിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയാണ് വേണ്ടത്.

    "50-60 വയസ്സുള്ള ആളുകൾ ഇരുന്ന് 22കാരനെ വിധിക്കുമ്പോൾ അവരൊക്കെ ആ പ്രായത്തിൽ എന്തൊക്കെയാണ് ചെയ്തിരുന്നത് എന്ന് ചിന്തിക്കണം. എന്തിനാണ് ഇതിൽ ഇത്ര വാശി പിടിക്കുന്നത്. സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. അതിനുപകരം എല്ലാവരും കൂടി ഒരു കലാകാരന്റെ ഭാവിയാണ് ഇല്ലാതാക്കുന്നത്. നമുക്ക് അഭിമാനിക്കാവുന്ന ഒരു താരമാണ്. കൈപിടിച്ചു കൊണ്ടുവരണം. വളരെ കഴിവുള്ള നടനാണ്. പലർക്കും അതുകൊണ്ട് പേടി ഉണ്ടാകും. എനിക്ക് അവനിൽ പ്രതീക്ഷയുണ്ട്. അവനെ ആർക്കും വിലക്കാൻ പറ്റില്ല. വിലക്കുന്നവർ തന്നെ അവനെ വച്ച് സിനിമ ചെയ്യും." രാജീവ് രവി പറയുന്നു.
    First published:
    )}