നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • വാക്കു പാലിക്കാതെ പാതി വെച്ച് പോയല്ലോ ശശിയേട്ടാ; ശശി കലിംഗയെക്കുറിച്ച്‌ യുവസംവിധായകന്‍

  വാക്കു പാലിക്കാതെ പാതി വെച്ച് പോയല്ലോ ശശിയേട്ടാ; ശശി കലിംഗയെക്കുറിച്ച്‌ യുവസംവിധായകന്‍

  രാജു ചന്ദ്ര സംവിധാനം ചെയ്ത സിനിമയിലാണ് ശശി കലിംഗ അവസാനമായി അഭിനയിച്ചത്

  sasi kalinga

  sasi kalinga

  • Share this:
   കൊച്ചി: അന്തരിച്ച നടൻ ശശി കലിംഗയുടെ ഓർമ്മകൾ പങ്കുവെച്ച് യുവ സംവിധായകൻ രാജു ചന്ദ്ര. ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്ന രാജു ചന്ദ്ര സംവിധാനം ചെയ്ത സിനിമയിലാണ് ശശി കലിംഗ അവസാനമായി അഭിനയിച്ചത്. ഷൂട്ടിംഗിനിടെ ശശി കലിംഗ പറഞ്ഞ രസകരമായ നര്‍മ്മകഥ തിരക്കഥയായി ചെയ്യാന്‍ ഇരിക്കുകയായിരുന്നുവെന്നും ആ വാക്ക് പാലിക്കാതെയാണ് അദ്ദേഹം യാത്രയായെന്നും രാജു ചന്ദ്ര ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

   ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

   പാതി വെച്ച് പോയല്ലോ ശശിയേട്ടാ...

   ഇന്ന് ഏപ്രിൽ 7, 2020... കോഴിക്കോട്. രാവിലെമുതൽ കാണുന്ന കനത്ത മഴയാണ്... ശശിയേട്ടന്റെ ചുമയുടെ ഇടക്കുള്ള ചിരിയുടെ മിന്നൽ ശകലങ്ങൾ, അത്‌ കാതിൽ മുഴങ്ങി.. നെഞ്ചിൽ അലക്കുന്നു.
   നാടകങ്ങളിലെ പോലീസ് വേഷം, ഉത്സവപറമ്പുകളിൽ സ്റ്റേജിൽ മുഴങ്ങുന്ന ശശിയേട്ടന്റെ ഡയലോഗ്,
   ആരാധനയോടെ കണ്ടു നിന്ന നാളുകൾ.
   You may also like:ചലച്ചിത്രതാരം ശശി കലിംഗ അന്തരിച്ചു [NEWS]COVID 19 | ആരോഗ്യനില വഷളായി; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ ഐസിയുവിലേക്ക് മാറ്റി [PHOTO]UAEയിൽ ബേക്കറി ജീവനക്കാരൻ ഭക്ഷണത്തിൽ തുപ്പിയ സംഭവം: അറസ്റ്റു ചെയ്യപ്പെട്ടയാൾ കോവിഡ‍് ബാധിതനല്ലെന്ന് റിപ്പോർട്ട് [NEWS]
   ജിമ്മിയുടെ ഷൂട്ടിംഗ് സമയത്ത്.. മാർപാപ്പയും ഹോളിവുഡ് സിനിമയിലെ അനുഭവങ്ങളും ചേർത്ത് പറഞ്ഞ രസകരമായ നർമകഥ,
   " താനിത് എഴുതി സംവിധാനം ചെയ്യേഡോ.. കാശൊക്കെ നമുക്ക് ഒപ്പിക്കാം... ഉം... " ദുബായിൽ ജിമ്മി ഷൂട്ടിനിടക്ക് തന്ന വാക്ക്, ഷൂട്ടിംഗ് കഴിഞ്ഞ് നാട്ടിൽ ഡബ്ബിങ് വന്നപ്പോഴും ആവർത്തിച്ചു ആഗ്രഹം.
   എഴുതി തീർത്താൽ വായിച്ചു കേൾക്കാൻ നിക്കാതെ.. വാക്കു പാലിക്കാതെ..തിരക്കുപിടിച്ചു.. മഴയത്തു.. പാതി വെച്ച് ഇറങ്ങി പോയല്ലോ ശശിയേട്ടാ... 🙏
   . രാജു ചന്ദ്ര.
   First published:
   )}