നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • സംവിധായകൻ റോഷൻ ആൻഡ്രൂസ് നിർമ്മാതാവിന്റെ വീട് കയറി ആക്രമിച്ചു! വാസ്തവമെന്ത്?

    സംവിധായകൻ റോഷൻ ആൻഡ്രൂസ് നിർമ്മാതാവിന്റെ വീട് കയറി ആക്രമിച്ചു! വാസ്തവമെന്ത്?

    ആൽവിൻ ആന്റണിയുടെ മകൻ ആല്‍വിന്‍ ജോണ്‍ ആന്റണി റോഷന്റെ സഹായിയായിരുന്നു

    • Share this:
      കൊച്ചി: സംവിധായകൻ റോഷൻ ആൻഡ്രൂസ് നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ വീട് കയറി ആക്രമിച്ചുവെന്നും തിരിച്ചും പരാതി ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ വാസ്തവമെന്തെന്നറിയാൻ ആകാംക്ഷയിലാണ് സിനിമാ/ആരാധക ലോകം. തന്നെയും കുടുംബത്തെയും ആക്രമിക്കാൻ രാത്രിയിൽ കൊച്ചി പനമ്പള്ളി നഗറിലെ വീട്ടിൽ 40 ഗുണ്ടകളുമായി റോഷൻ എത്തിയെന്നാണ് നിർമ്മാതാവിന്റെ പരാതി. എന്നാൽ തന്നെയും സുഹൃത്ത് നവാസിനെയും ആൽവിനും സംഘവും മർദ്ധിച്ചുവെന്നാണ് റോഷന്റെ വാദം.

      Also read: ഇതാണ് കന്നഡയിലെ മിനുങ്ങും മിന്നാമിനുങ്ങേ! ശേഷം വിഡിയോയിൽ

      ആൽവിൻ ആന്റണിയുടെ മകൻ ആല്‍വിന്‍ ജോണ്‍ ആന്റണി റോഷന്റെ സഹായിയായിരുന്നു. മകൻ മയക്കുമരുന്ന് ഉപയോഗിച്ചുവെന്നും റോഷന്റെ അസ്സോസിയേറ്റ് ആയി പ്രവൃത്തിക്കുന്ന പെൺകുട്ടിയുമായി അടുപ്പമുണ്ടെന്നും റോഷൻ പ്രചരിപ്പിച്ചു എന്നാണ് ആൽവിന്റെ ആരോപണം. എറണാകുളം ടൗൺ പോലീസ് സ്റ്റേഷനിൽ ആൽവിൻ പരാതി നൽകിയിട്ടുണ്ട്.

      'ഹൗ ഓൾഡ് ആർ യു' എന്ന ചിത്രത്തിൽ റോഷന്റെ അസ്സോസിയേറ്റ് ആയിരുന്നു ആൽവിൻ ജോൺ ആന്റണി. ഇയാളുടെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ പലതവണ താക്കീതു നൽകിയെന്നും, എന്നിട്ടും അത് തുടർന്ന സാഹചര്യത്തിൽ ഇയാളെ പുറത്താക്കിയെന്നുമാണ് റോഷനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇതേത്തുടർന്ന് ആൽവിൻ ജോൺ തനിക്കെതിരെ കുപ്രചാരണം നടത്തിയെന്നും, സഹികെട്ട താൻ ഇത് ചോദിക്കാനായി വീട്ടിൽ ചെന്നുവെന്നുമാണ് ഭാഷ്യം. ഒപ്പം സുഹൃത്ത് നവാസും ഉണ്ടായിരുന്നു. ഇയാളെ ആൽവിൻ ആന്റണിയും സംഘവും ചേർന്ന് മർദ്ദിക്കുകയായിരുന്നു എന്നും ആരോപിക്കുന്നു. ഇതിനെതിരെ റോഷനും പരാതി നൽകിയിട്ടുണ്ട്.

      First published:
      )}