മാമാങ്കത്തിൽ അങ്കം മുറുകുന്നു: സംവിധായകന്റെ ജീവന് ഭീഷണി

വിഷയം മുഖ്യമന്ത്രിക്കുള്ള പരാതിയുടെ രൂപത്തിൽ എത്തിക്കഴിഞ്ഞു

news18india
Updated: January 26, 2019, 9:36 PM IST
മാമാങ്കത്തിൽ അങ്കം മുറുകുന്നു: സംവിധായകന്റെ ജീവന് ഭീഷണി
സജീവ് പിള്ള/മാമാങ്കത്തിലെ മമ്മൂട്ടി
  • Share this:
കന്നി ചിത്രം കണ്ണുനിറയെ കാണാൻ കാത്തിരുന്ന സംവിധായകന്, കണ്ണീരൊഴിയുന്നില്ല. മാമാങ്കം സംവിധായകൻ സജീവ് പിള്ളയുടെ കാര്യമാണ് ഈ പറയുന്നത്. ചിത്രത്തിൽ താനറിയാതെ നടത്തിയ കൂട്ടിക്കിഴിച്ചിലുകൾക്കൊടുവിൽ, ഇപ്പോൾ സംവിധായകനെ ശാരീരികമായി ഒതുക്കാനുള്ള ശ്രമമാണ്. വിഷയം മുഖ്യമന്ത്രിക്കുള്ള പരാതിയുടെ രൂപത്തിൽ എത്തിക്കഴിഞ്ഞു. ഇക്കഴിഞ്ഞ 18 ന് വൃദ്ധ മാതാപിതാക്കൾക്കൊപ്പം സംവിധായകൻ താമസിക്കുന്ന വിതുരയിലെ വീട്ടിലേക്ക് രണ്ടു പേർ വരികയായിരുന്നു. പോസ്റ്റുമാന്റെ പക്കൽ നിന്നും മേൽവിലാസം കൈക്കലാക്കിയായിരുന്നു വരവ്. ഇവരുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ സജീവ് പിള്ളയുടെ പിതാവ് പോലീസിൽ പരാതിപ്പെടുകയും ചെയ്തു. ഇവർ നിർമ്മാതാവിന്റെ അനുയായികളെന്നാണ് ആരോപണം.

Also read: 'ലാലിന്' ആശംസകൾ നേർന്ന് മമ്മുക്ക

യോദ്ധാവിന്റെ വേഷം ചെയ്യാൻ ഒരു വർഷം കഠിനാധ്വാനം നടത്തിയ ധ്രുവനെ പുറത്താക്കിയത് മുതലാണ് മാമാങ്കത്തിലെ അങ്കക്കലി പുറത്തു വരുന്നത്. തെന്നിന്ത്യൻ ഛായാഗ്രാഹകൻ ഗണേഷ് രാജവേലു, ആർട് ഡയറക്റ്റർ സുനിൽ ബാബു, കോസ്റ്റിയൂം ഡിസൈനർ അനു വർദ്ധൻ എന്നിവരും ചിത്രത്തിൽ നിന്നും പുറത്തായി. ചർച്ചകളിൽ ഒന്നും സംവിധായകനെ പങ്കെടുപ്പിച്ചിരുന്നില്ല. പുറത്താക്കൽ തീരുമാനവും സജീവ് പിള്ള അറിഞ്ഞിരുന്നില്ല. 1999 മുതൽ ചിത്രത്തിനായി ഗവേഷണം നടത്തിവരികയായിരുന്നു സജീവ് പിള്ള. മാമാങ്കത്തിന്റെ നാടായ തിരുനാവായയിലും പെരിന്തല്മണ്ണയിലും താമസിക്കുകയും, ചരിത്രകാരന്മാരുമായി സംവദിക്കുകയും ചെയ്തു. സ്ക്രിപ്റ്റ് 2010ൽ രജിസ്റ്റർ ചെയ്തു.

താപ്പാനയുടെ ചിത്രീകരണ വേളയിൽ ആദ്യമായി മമ്മൂട്ടിയുടെ കണ്ട് കഥ പറഞ്ഞു തുടങ്ങി. ബാവൂട്ടിയുടെ നാമത്തിൽ ചിത്രത്തിന് ശേഷം പൂർണ പിന്തുണയുമായി മമ്മൂട്ടിയും ഒപ്പമുണ്ടായിരുന്നു. ബിസ്സിനെസ്സുകാരനായ വേണു കുന്നപ്പള്ളിയെന്ന നിർമ്മാതാവ് 40 കോടി മുതൽമുടക്കിൽ ചിത്രം നിർമ്മിക്കാമെന്നു ഉറപ്പു നൽകി മുന്നോട്ടു വന്നു. രണ്ടു ഷെഡ്യൂളുകൾ സജീവ് പിള്ള പൂർത്തിയാക്കിയെങ്കിലും ഏതാനും ദിവസങ്ങൾക്ക് മുൻപ് തുടക്കമിട്ട മൂന്നാമത്തെ ഷെഡ്യൂൾ മറ്റൊരു സംവിധായകനെ വച്ച് ആരംഭിക്കുകയായിരുന്നു. അവഗണനയുടെ കഥ അവസാനിക്കുന്നില്ല.

First published: January 26, 2019, 9:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading