ആരാധകരെ തൊട്ട ശേഷം വിജയ് ഡെറ്റോൾ കൊണ്ട് കൈ കഴുകുന്നു; വിവാദ പ്രസ്താവനയുമായി സംവിധായകൻ

Director Samy accuses Vijay for washing his hands in Dettol after meeting fans | ആരാധകർക്ക് കൈ കൊടുത്ത ശേഷം ഡെറ്റോൾ കൊണ്ട് വിജയ് കൈകഴുകുന്നത് താൻ കണ്ടിട്ടുണ്ടെന്നും സംവിധായകൻ ആരോപിക്കുന്നു

News18 Malayalam | news18india
Updated: October 11, 2019, 1:43 PM IST
ആരാധകരെ തൊട്ട ശേഷം വിജയ് ഡെറ്റോൾ കൊണ്ട് കൈ കഴുകുന്നു; വിവാദ പ്രസ്താവനയുമായി സംവിധായകൻ
വിജയ്
  • Share this:
തമിഴ്നാട്ടിൽ എന്ന പോലെ കേരളത്തിലും വൻ ആരാധക വൃന്ദമുള്ള നടനാണ് ഇളയദളപതി വിജയ്. അത്രയ്ക്കും ഫാൻസ്‌ അസോസിയേഷനുകളും ആരാധകരും വിജയ് ചിത്രങ്ങൾക്ക് പിന്തുണയുമായി മലയാളക്കരയിൽ ഉണ്ട്. ഏതു നാട്ടിലായാലും ഓരോ വിജയ് ആരാധകനും കാത്തിരിക്കുന്ന ഒന്നാണ് പ്രിയ താരത്തിനൊപ്പമുള്ള ഫോട്ടോഷൂട് എന്ന് വിളിക്കുന്ന ഫോട്ടോഎടുപ്പ്. ഇതിനായി വിജയ് അഭിനയം മാറ്റി വച്ച് ചില ദിവസങ്ങളിൽ എത്താറുണ്ട്. അന്ന് തെന്നിന്ത്യയിൽ ഉടനീളമുള്ള ഫാൻസ്‌ അസോസിയേഷനുകൾ കൂട്ടമായി പറയുന്ന സ്ഥലത്തെത്താറുണ്ട്.

ഓരോ ആരാധകനെയും ചേർത്ത് നിർത്തി ഫോട്ടോ എടുക്കുന്ന വിജയ്‌യുടെ രീതി വളരെയധികം പ്രശംസ നേടിയിട്ടുണ്ട്. എന്നാൽ ഈ 'ഫോട്ടോഷൂട്ടിനെ'ത്തുന്ന വിജയ്‌ക്കെതിരെ വിവാദ പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് തമിഴ് സിനിമ സംവിധായകൻ സാമി.

ഉയിർ, ആദി, മിറുഗം, കങ്കാരു തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് സാമി. ഒരു വിഡിയോയിൽ ആണ് ഇയാൾ വിവാദ പരാമർശം ഉയർത്തുന്നത്. ഫോട്ടോഷൂട്ടിന് എത്തുന്ന വിജയ്, ആരാധകർക്ക് കൈകൊടുത്ത ശേഷം ഡെറ്റോൾ കൊണ്ട് കൈകഴുകാറുണ്ട് എന്നാണ് ഇയാളുടെ വാദം. അത് താൻ കണ്ടിട്ടുണ്ടെന്നും, ജീവിതത്തിലും വിജയ് ഒരു നടൻ തന്നെയെന്നുമാണ് സാമി പറയുന്നത്. പരാമർശത്തിനെതിരെ വിജയ് ആരാധകർ കടുത്ത അമർഷം രേഖപ്പെടുത്തിയിട്ടുണ്ട്.First published: October 11, 2019, 1:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading