നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • 'അഭിനയം കൊണ്ടും നിലപാട് കൊണ്ടും മമ്മൂട്ടി എന്നും അതിശയിപ്പിക്കുന്നു'; 'ദി പ്രീസ്റ്റ്' ടീസർ പങ്കുവെച്ച് സത്യൻ അന്തിക്കാട്

    'അഭിനയം കൊണ്ടും നിലപാട് കൊണ്ടും മമ്മൂട്ടി എന്നും അതിശയിപ്പിക്കുന്നു'; 'ദി പ്രീസ്റ്റ്' ടീസർ പങ്കുവെച്ച് സത്യൻ അന്തിക്കാട്

    "മമ്മൂട്ടി എന്ന നടനെ അല്പം മാറി നിന്ന് മറ്റൊരു മമ്മൂട്ടി നിരീക്ഷിക്കുന്നുണ്ടാകണം. അതുകൊണ്ടാണ് എന്നും പുതുമയോടെ പ്രേക്ഷകർക്കു മുന്നിലെത്താൻ അദ്ദേഹത്തിനു സാധിക്കുന്നത്."

    The priest

    The priest

    • Share this:
      മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ആകാംക്ഷയും പുതുമയും ഉണർത്തുന്ന ടീസർ യൂട്യൂബ് ട്രെന്റിങ്ങിൽ ഒന്നാമതാണ്.

      നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിഖില വിമൽ, ബേബി മോണിക്ക, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂർ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. തിയേറ്റിൽ തന്നെ ചിത്രം കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

      കഴിഞ്ഞ ജനുവരിയിൽ ആരംഭിച്ച പ്രീസ്റ്റിന്റെ ഷൂട്ടിങ് പിന്നീട് കോവിഡ് ലോക്ക്ഡൗൺ മൂലം നീണ്ടുപോകുകയായിരുന്നു. കഴിഞ്ഞ മാസമാണ് ചിത്രീകരണം പൂർത്തിയായത്.

      ഇപ്പോഴിതാ, ചിത്രത്തിന്റെ ടീസർ പങ്കുവെച്ച് സംവിധായകൻ സത്യൻ അന്തിക്കാട് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. അഭിനയ മികവിലൂടെയും ഉറച്ച നിലപാടിലൂടെയും കറയില്ലാത്ത സൗഹൃദത്തിലൂടെയും മമ്മൂട്ടി എന്നും അതിശയിപ്പിക്കാറുണ്ടെന്ന് സത്യൻ അന്തിക്കാട് പറയുന്നു.

      മമ്മൂട്ടി എന്ന നടനെ അല്പം മാറി നിന്ന് മറ്റൊരു മമ്മൂട്ടി നിരീക്ഷിക്കുന്നുണ്ടാകണം. അതുകൊണ്ടാണ് എന്നും പുതുമയോടെ പ്രേക്ഷകർക്കു മുന്നിലെത്താൻ അദ്ദേഹത്തിനു സാധിക്കുന്നതെന്ന് സത്യൻ അന്തിക്കാട്.

      സത്യൻ അന്തിക്കാടിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

      മമ്മൂട്ടി എപ്പോഴും എന്നെ അതിശയിപ്പിക്കാറുണ്ട്. അഭിനയ മികവിലൂടെ..
      ഉറച്ച നിലപാടുകളിലൂടെ..
      കറയില്ലാത്ത സൗഹൃദത്തിലൂടെ..
      മമ്മൂട്ടി എന്ന നടനെ അല്പം മാറി നിന്ന് മറ്റൊരു മമ്മൂട്ടി നിരീക്ഷിക്കുന്നുണ്ടാകണം. അതുകൊണ്ടാണ് എന്നും പുതുമയോടെ പ്രേക്ഷകർക്കു മുന്നിലെത്താൻ അദ്ദേഹത്തിനു സാധിക്കുന്നത്.
      ശബ്ദം കൊണ്ടും സാന്നിദ്ധ്യംകൊണ്ടും 'പ്രീസ്റ്റി'ന്റെ ടീസർ പ്രതീക്ഷയുണർത്തുന്നു.
      ജോഫിൻ എന്ന പുതിയ സംവിധായകന് ആശംസകൾ നേരുന്നു.

      ആന്റോ ജോസഫ് ഫിലിം കമ്പനിയും ആർ ഡി ഇല്ലുമിനേഷൻസ് പ്രസൻസിന്റെയും ബാനറിൽ ആന്റോ ജോസഫും,ബി ഉണ്ണികൃഷ്ണനും വി എൻ ബാബുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജോഫിൻ ടി ചാക്കോ തന്നെയാണ് സിനിമയുടെ കഥയും എഴുതിയിരിക്കുന്നത്. ദീപു പ്രദീപും ശ്യാം മേനോനും ചേർന്നാണ് തിരക്കഥ.
      Published by:Naseeba TC
      First published:
      )}