നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • കാണികളൊഴിഞ്ഞിട്ടും സീറ്റിൽ നിന്നെഴുന്നേൽക്കാൻ തോന്നിയില്ല; ഹെലനെപ്പറ്റി സത്യൻ അന്തിക്കാട്

    കാണികളൊഴിഞ്ഞിട്ടും സീറ്റിൽ നിന്നെഴുന്നേൽക്കാൻ തോന്നിയില്ല; ഹെലനെപ്പറ്റി സത്യൻ അന്തിക്കാട്

    Director Sathyan Anthikkad about his experiences of watching Helen | അത്രയേറെ ആ പെൺകുട്ടി എന്നെ കീഴ്‌പ്പെടുത്തി കഴിഞ്ഞിരുന്നു

    സത്യൻ അന്തിക്കാട്; ഹെലനിൽ അന്ന ബെൻ

    സത്യൻ അന്തിക്കാട്; ഹെലനിൽ അന്ന ബെൻ

    • Share this:
      മലയാള സിനിമയിൽ, തന്റേതായി, പതിറ്റാണ്ടുകൾ തന്നെ സ്വന്തമായുള്ള സംവിധായകനാണ് സത്യൻ അന്തിക്കാട്. പുതു തലമുറയിലെ ചിത്രങ്ങൾ മികച്ച രീതിയിൽ പുറത്തു വരുമ്പോൾ അദ്ദേഹം അവരെ അനുമോദിക്കാൻ മറക്കാറില്ല. എന്നാൽ വർഷങ്ങളായി സുഹൃത്തിന്റെ വീട്ടിൽ താൻ കണ്ടു പരിചയിച്ച കൊച്ചുമിടുക്കി, ഇന്ന് അദ്ദേഹത്തെ അമ്പരപ്പിച്ചിരിക്കുന്നു. ഹെലനിലെ അന്ന ബെൻ തന്നെ കീഴ്‌പ്പെടുത്തി കളഞ്ഞിരിക്കുന്നു എന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. അദ്ദേഹത്തിന്റെ വിശദമായ ഫേസ്ബുക് പോസ്റ്റിലേക്ക്.

      ആഹ്ലാദകരമായ ഒരു അമ്പരപ്പിനെ പറ്റി പറയാം.

      'ഹെലൻ' എന്ന സിനിമ കണ്ടു. പടം തീർന്നിട്ടും കാണികളൊഴിഞ്ഞിട്ടും സീറ്റിൽ നിന്നെഴുന്നേൽക്കാൻ തോന്നിയില്ല. അത്രയേറെ ആ പെൺകുട്ടി എന്നെ കീഴ്‌പ്പെടുത്തി കഴിഞ്ഞിരുന്നു.

      അന്ന ബെൻ..

      ബെന്നി പി നായരമ്പലത്തിന്റെ വീട്ടിൽ പോയിട്ടുള്ളപ്പോഴൊക്കെ അന്ന യൂണിഫോമിലും അല്ലാതെയും അവിടെ പാറി നടക്കുന്നത് കണ്ടിട്ടുണ്ട്. അന്നൊന്നും വിചാരിച്ചിട്ടില്ല ഈ മോൾക്ക് ഇത്രയേറെ അഭിനയസിദ്ധിയുണ്ടെന്ന്. 'കുമ്പളങ്ങി നൈറ്റ്സ്' കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു, എത്ര അനായാസമായാണ് ഈ കുട്ടി അഭിനയിക്കുന്നതെന്ന്.

      ഹെലനിൽ അഭിനയത്തിന്റെ പൂർണ്ണതയെന്താണെന്ന് അന്ന ബെൻ നമ്മളെ ബോദ്ധ്യപ്പെടുത്തുന്നു. എന്തൊരു ചാരുതയാണവളുടെ ഭാവങ്ങൾക്ക് !

      ചിറക് വിരിഞ്ഞിട്ടേയുള്ളൂ. മലയാള സിനിമയുടെ ആകാശം നിനക്ക് മുന്നിൽ തുറന്ന് കിടക്കുന്നു.
      ഇനി ആത്മവിശ്വാസത്തോടെ പറക്കാം. ഒരു പാട് പ്രശംസകളും അംഗീകാരങ്ങളും അന്നയെ കാത്തിരിക്കുന്നുണ്ട്. മനസ്സ് നിറഞ്ഞ സ്നേഹവും പ്രാർത്ഥനയും.

      വിനീതിനും, ആദ്യ സിനിമ ഹൃദ്യമാക്കിയ മാത്തുക്കുട്ടി സേവ്യറിനും, ഷാനും മറ്റെല്ലാ അണിയറ പ്രവത്തകർക്കും അഭിനന്ദനങ്ങൾ.



      First published:
      )}