• HOME
 • »
 • NEWS
 • »
 • film
 • »
 • Kambam | തുളസീദാസ് ഇനി നടൻ, ഒപ്പം ബാദുഷയും; 'കമ്പം' ഒരുങ്ങുന്നു

Kambam | തുളസീദാസ് ഇനി നടൻ, ഒപ്പം ബാദുഷയും; 'കമ്പം' ഒരുങ്ങുന്നു

മലയാള സിനിമയിലെ സൂപ്പർ താരങ്ങളടക്കം മുൻനിര അഭിനേതാക്കളെ അണിനിരത്തി മികച്ച ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് അദ്ദേഹം

കമ്പം

കമ്പം

 • Last Updated :
 • Share this:
  പൂച്ചയ്ക്കാര് മണികെട്ടും?, സൂര്യപുത്രൻ, മിസ്റ്റർ ബ്രഹ്മചാരി തുടങ്ങിയ ജനപ്രിയ സിനിമകളുടെ സംവിധായകൻ തുളസീദാസ് (Thulasidas) നടനാവുന്നു. മലയാള സിനിമയിലെ സൂപ്പർ താരങ്ങളടക്കം മുൻനിര അഭിനേതാക്കളെ അണിനിരത്തി മികച്ച ചിത്രങ്ങൾ ഒരുക്കിപ്പോന്ന സംവിധായകനായ തുളസീദാസ് നവംബർ മദ്ധ്യത്തിൽ തൻ്റെ പുതിയ ചിത്രം ആരംഭിക്കാനിരിക്കെയാണ് അഭിനയരംഗത്തേക്കു കൂടി കടന്നു വന്നിരിക്കുന്നത്.

  സുധൻ രാജ് സംവിധാനം ചെയ്യുന്ന 'കമ്പം' എന്ന ചിത്രത്തിലാണ് തുളസീദാസ് അഭിനയിക്കുന്നത്. ചിത്രീകരണം തിരുവനന്തപുരത്ത് നടന്നു വരികയാണ്. ചലച്ചിത്ര രംഗത്തെ മറ്റു മേഖലകളിൽ പ്രവർത്തിക്കുന്ന ചില വ്യക്തികളും അഭിനയരംഗത്തുണ്ട്. സംവിധായകനായ സജിൻ ലാലാണ് മറ്റൊരു അബ്ഹനേതാവ്.

  നിർമ്മാണ കാര്യദർശിയും നിർമ്മാതാവുമായ ബാദുഷയാണ് ചിത്രത്തിൽ അഭിനയിക്കുന്ന മറ്റൊരു പ്രധാനി. ബാദുഷ ഇതിനു മുമ്പും ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ടങ്കിലും ഈ ചിത്രത്തിൽ മുഴുനീളൻ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

  മുഹമ്മദ് ഇക്ബാൽ എന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് ബാദുഷ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. നാട്ടുമ്പുറത്തെ പുരാതനമായ ഒരു തറവാട്ടിലെ കാരണവർ ചന്ദ്രൻ പിള്ള എന്ന കഥാപാത്രത്തെ തുളസീദാസും അവതരിപ്പിക്കുന്നു.

  ഗ്രാമ പശ്ചാത്തലത്തിൽ അവിടുത്തെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതമാണ് അൽപ്പം സസ്പെൻസും കോർത്തിണക്കി ത്രില്ലർ മൂഡിൽ 'കമ്പം' എന്ന സിനിമയിലൂടെ സംവിധായകനായ സുധൻ രാജ് അവതരിപ്പിക്കുന്നത്.

  നാട്ടിലെ ഉത്സവത്തിൻ്റെ കമ്പക്കെട്ടിനിടയിൽ അരങ്ങേറുന്ന ഒരു മരണത്തിൻ്റെ പിന്നാമ്പുറങ്ങൾ തേടുകയാണ് ഈ ചിത്രം. അതിലൂടെ അപ്രതീക്ഷിതമായ പല ദുരൂഹതകളുടേയും മറനീക്കപ്പെടുന്നു.
  നാടക, ടി.വി. പരമ്പരകളിലെ അഭിനേതാക്കളെ അണിനിരത്തിയിട്ടുണ്ട് ഈ ചിത്രത്തിൽ.

  മനു രാജ്, അരുൺ മോഹൻ, തിരുമലചന്ദ്രൻ, ശ്യാം തൃപ്പൂണിത്തുറ, മനോജ് വലം ചുഴി, ഗോപകുമാർ, ശിവമുരളി, നിഖിൽ എ.എൽ., ലാൽജിത്ത്, എൽദോ സെൽവരാജ്, ഹർഷൻ പട്ടാഴി, ശ്രീകല ശ്രീകുമാർ, ലഷ്മിദേവൻ, ബിബിയദാസ്, കന്നഡ നടി നിമാ റായ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

  ബെൻ തിരുമലയുടെ വരികൾക്ക് ഷാജിൽ റോക്ക് വെൽ, സുനിൽ പ്രഭാകർ എന്നിവർ ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം- പ്രിയൻ, എഡിറ്റിംഗ് - പ്രവീൺ വേണുഗോപാൽ, അയൂബ്; കലാസംവിധാനം - മനോജ് മാവേലിക്കര
  കോസ്റ്റ്യം ഡിസൈൻ - റാണാ പ്രതാപ്, മേക്കപ്പ് - ഒക്കൽദാസ്,
  ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -സനൂപ് സത്യൻ, ഗിരീഷ് ആറ്റിങ്ങൽ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - രഞ്ജിത്ത് രാഘവൻ, അഖിലൻ, പ്രൊഡക്ഷൻ കൺട്രോളർ- ജോയ് പേരൂർക്കട, എക്സിക്കുട്ടീവ് പ്രൊഡ്യൂസേഴ്സ് - ബിന്ദു ഹരിദാസ്, ശരത് സുധൻ, ആനന്ദ് ശ്രീ. സെൻസ് ലോഞ്ച് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ സുധൻരാജ്, ലക്ഷ്മി ദേവൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ് - അനു പള്ളിച്ചൽ.

  Summary: Director Thulasidas, who made some of the noted movies in Malayalam cinema, gets into acting
  Published by:user_57
  First published: