ഇന്റർഫേസ് /വാർത്ത /Film / 'രണ്ടാമൂഴം' ലഭിച്ച നരേന്ദ്ര മോദിക്ക് അഭിനന്ദനവുമായി സംവിധായകൻ ശ്രീകുമാർ മേനോൻ

'രണ്ടാമൂഴം' ലഭിച്ച നരേന്ദ്ര മോദിക്ക് അഭിനന്ദനവുമായി സംവിധായകൻ ശ്രീകുമാർ മേനോൻ

ശ്രീകുമാർ മേനോൻ

ശ്രീകുമാർ മേനോൻ

Director V.A. Shrikumar Menon appreciates Narendra Modi's second coming | "ഇന്ത്യൻ ജനത രണ്ടാമൂഴം നൽകിയ ശ്രീ നരേന്ദ്ര മോദിജിക്ക് അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും!"

 • News18 India
 • 1-MIN READ
 • Last Updated :
 • Share this:

  വീണ്ടുമൊരു ഭരണത്തിന് തയ്യാറെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മലയാള സിനിമാ മേഖലയിൽ നിന്നുമുള്ള അഭിനന്ദന പ്രവാഹം നിലയ്ക്കുന്നില്ല. രണ്ടാമൂഴം ലഭിച്ച നരേന്ദ്ര മോദിക്ക് ആശംസകൾ അർപ്പിക്കുകയാണ് ഒടിയൻ സംവിധായകൻ ശ്രീകുമാർ മേനോൻ. എം.ടി. വാസുദേവൻ നായരുടെ രണ്ടാമൂഴം ആധാരമാക്കി സിനിമ എടുക്കുമെന്ന് മുൻപ് ശ്രീകുമാർ മേനോൻ പ്രഖ്യാപിച്ചിരുന്നു. അഭിനന്ദന പോസ്റ്റ് ഇതാ. "ഇന്ത്യയിലെ ഒരു വോട്ടർ എന്ന നിലയിൽ ഭൂരിപക്ഷം ഇന്ത്യക്കാരുടെ ഹിതം മാനിക്കേണ്ടത് നമ്മുടെ കടമയാണ്... ഇന്ത്യൻ ജനത രണ്ടാമൂഴം നൽകിയ ശ്രീ നരേന്ദ്ര മോദിജിക്ക് അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും! ഇന്ത്യയെയും എല്ലാ ഇന്ത്യക്കാരേയും ഒന്നായിക്കണ്ട് വികസനക്കുതിപ്പ് സാധ്യമാക്കാൻ അങ്ങേയ്ക്ക് കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു..."

  എം.ടി. വാസുദേവൻ നായർ രചിച്ച രണ്ടാമൂഴം ആധാരമാക്കി ബ്രഹ്‌മാണ്ഡ ചിത്രം സംവിധാനം ചെയ്യും എന്ന പ്രഖ്യാപനം നടത്തിയെങ്കിലും അതവസാനിച്ചത് വിവാദങ്ങളിലാണ്. രണ്ടാമൂഴം സിനിമയ്ക്കുള്ള തിരക്കഥ ശ്രീകുമാർ മേനോന് നല്‍കി നാല് വര്‍ഷമായിട്ടും ചിത്രീകരണം ആരംഭിക്കാത്ത ഘട്ടത്തിലായിരുന്നു എം.ടി. കോടതിയെ സമീപിച്ചത്. മൂന്നു വർഷത്തിനുളളിൽ ചിത്രീകരണം ആരംഭിക്കാമെന്നായിരുന്നു കരാർ. കേസ് നൽകിയ ശേഷം മൂന്ന് തവണ സംവിധായകൻ വന്നു കണ്ടുവെങ്കിലും കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നുവെന്ന് എം.ടി പറഞ്ഞു. ഇനി അനുരഞ്ജന ശ്രമങ്ങളൊന്നുമില്ല. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ വക്കീലാണ് തീരുമാനിക്കുന്നതെന്നും എം.ടി പറഞ്ഞിരുന്നു. രണ്ടാമൂഴം തിരക്കഥക്കു മേൽ ശ്രീകുമാർ മേനോനുള്ള വിലക്ക് തുടരും.

  എന്നാൽ 2019 ജനുവരി മാസം, മഹാഭാരതം അടിസ്ഥാനമാക്കി ശ്രീകുമാർ മേനോൻ ഒരു ചിത്രം സംവിധാനം ചെയ്യും എന്ന് പ്രഖ്യാപിച്ചു. ഡോ. എസ്.കെ.നാരായണന്‍ ആണ് നിർമ്മാതാവ്. ഇതിന്റെ കൂടുതൽ വിവരങ്ങൾ പക്ഷെ പുറത്തു വിട്ടില്ല.

  First published:

  Tags: Lok sabha chunav parinam 2019, Lok sabha election result, Lok sabha election result 2019, Lok Sabha election results, Loksabha chunav parinam 2019, Odiyan, Odiyan film, Shrikumar menon