• HOME
  • »
  • NEWS
  • »
  • film
  • »
  • Unni Mukundan | 'ലോഹിതദാസ് സാറിന്റെ ചിതയ്ക്കു മുന്നിൽ പൊട്ടിക്കരയുന്ന ഉണ്ണി'; പോസ്റ്റുമായി സംവിധായകൻ വിനോദ് ഗുരുവായൂർ

Unni Mukundan | 'ലോഹിതദാസ് സാറിന്റെ ചിതയ്ക്കു മുന്നിൽ പൊട്ടിക്കരയുന്ന ഉണ്ണി'; പോസ്റ്റുമായി സംവിധായകൻ വിനോദ് ഗുരുവായൂർ

Director Vinod Guruvayoor reminisces Unni Mukundan from the past | സിനിമാ നടാനാവും മുൻപേയുള്ള ഉണ്ണി മുകുന്ദനെ ഓർക്കുന്ന സംവിധായകൻ

ലോഹിതദാസിനൊപ്പം ഉണ്ണി മുകുന്ദൻ

ലോഹിതദാസിനൊപ്പം ഉണ്ണി മുകുന്ദൻ

  • Share this:
ഉണ്ണി മുകുന്ദൻ (Unni Mukundan) ആദ്യമായി നായകനും നിർമ്മാതാവുമാകുന്ന ചിത്രം ജനുവരി 14ന് തിയേറ്ററുകളിലെത്തുന്നു. 'മേപ്പടിയാൻ' ബിഗ് സ്‌ക്രീനുകളിൽ നിറയുന്ന വേളയിൽ വർഷങ്ങൾക്ക് മുൻപ് സിനിമാ നടൻ എന്ന നിലയിലേക്ക് എത്തും മുൻപേയുള്ള ഉണ്ണിയുടെ മുഖം ഓർത്തെടുത്ത് സംവിധായകൻ വിനോദ് ഗുരുവായൂർ. ഫേസ്ബുക്ക് കുറിപ്പിൽ അന്നത്തെ ഉണ്ണിയെ വിനോദ് ഓർത്തെടുക്കുകയാണ്. പോസ്റ്റിലേക്ക്...

മേപ്പടിയാൻ റിലീസ് ചെയ്യുകയാണ്... ഉണ്ണി മുകുന്ദൻ നായകനും, നിർമ്മാണവും നിർവഹിക്കുന്ന സിനിമ. വർഷങ്ങൾക്കു മുൻപ് ലക്കിടിയിൽ ലോഹിതദാസ് സാറിന്റെ ചിതക്കു മുൻപിൽ നിന്ന് പൊട്ടിക്കരയുന്ന ഉണ്ണി എന്നും എന്റെ മനസ്സിലുണ്ട്. അന്ന് ആരും ഉണ്ണിയെ തിരിച്ചറിയില്ല. അടുത്ത് ചെന്ന് സമാധാനിപ്പിക്കുമ്പോൾ ഒരു കൊച്ചു കുട്ടിയെ പോലെ ഉണ്ണി തേങ്ങുകയായിരുന്നു. ആ സമയങ്ങളിൽ ഉണ്ണി ഞങ്ങളോടൊപ്പം തന്നെ ആയിരുന്നു. ഒരുപാടു ദിവസങ്ങൾ ലക്കിടിയിലെ വീട്ടിൽ ഉണ്ണിയുണ്ടാകും.

സാറിന്റെ പുതിയ സിനിമയിൽ വളരെ നല്ല വേഷമായിരുന്നു ഉണ്ണിക്ക്. അന്നും ബസ്സിൽ ഒരു കുടയുമായി വരുന്ന ഉണ്ണിയെ ഞാൻ ഇന്നും ഓർക്കുന്നു. ലോഹിസാർ പെട്ടെന്ന് പോയപ്പോൾ തന്റെ സിനിമാ മോഹം അവിടെ അവസാനിച്ചെന്നു കരുതിയ ഉണ്ണിയെ ഞാൻ സമാധാപ്പിച്ചത് ഒരേ ഒരു വാക്കിലായിരുന്നു... നിനക്ക് ലോഹിസാറിന്റെ അനുഗ്രഹമുണ്ട്... നിന്നെ ഒരുപാടു ഇഷ്ടമായിരുന്നു സാറിനു, അതുകൊണ്ട് സിനിമയിൽ നീ ഉണ്ടാകും... അതിപ്പം സത്യമായി. നടനോടൊപ്പം പ്രൊഡ്യൂസർ കൂടി ആയി.. എനിക്കറിയാം ഉണ്ണിയെ... അവനാഗ്രഹിച്ച ജീവിതം അവൻ നേടും... ലോഹിസാറിന്റെ അനുഗ്രഹം അവനോടൊപ്പം ഉണ്ട്.
വിനോദ് ഗുരുവായൂർ.



ഉണ്ണി മുകുന്ദന്റെ നിർമ്മാണ കമ്പനിയായ ഉണ്ണി മുകുന്ദൻ ഫിലിംസ് (UMF) ആണ് മേപ്പടിയാൻ സിനിമയുടെ നിർമ്മാണം. വിഷ്ണു മോഹൻ ആണ് സംവിധാനം.

ഒരു സാധരണക്കാരന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങൾ ആണ് മേപ്പടിയാൻ പറയുന്നത്. ഈരാറ്റുപേട്ട, പാലാ, പൂഞ്ഞാർ എന്നിവിടങ്ങളിൽ ആയി ചിത്രീകരിച്ച സിനിമ പൂർണമായും ഒരു കുടുംബ ചിത്രമാണ്. നാളിതുവരെ കാണാത്ത ഒരു ഉണ്ണി മുകുന്ദനെയാകും മേപ്പടിയാനിൽ കാണാൻ സാധിക്കുക. വർക്ഷോപ്പ് നടത്തിപ്പുകാരനായ ജയകൃഷ്ണൻ എന്ന തനി നാട്ടിൻപുറംകാരൻ യുവാവായിട്ടാണ് ഉണ്ണി അഭിനയിക്കുന്നത്.

ഒരു പക്കാ ഫാമിലി എന്റർടൈനറായ മേപ്പടിയാനിൽ അഞ്ജു കുര്യന്‍ നായികയാവുന്നു. ഇന്ദ്രൻസ്‌, സൈജു കുറുപ്പ്‌, അജു വർഗീസ്‌, വിജയ് ബാബു, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത്‌ രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി, ജോർഡി പൂഞ്ഞാർ, പൗളി വത്സൻ, മനോഹരിയമ്മ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

Summary: Director Vinod Guruvayoor rewinds Unni Mukundan from the day he was about to make a debut in Lohithadas movie, but destiny had other plans 
Published by:user_57
First published: