• HOME
  • »
  • NEWS
  • »
  • film
  • »
  • Zakariya | സംവിധായകൻ സക്കരിയ നായകൻ; ചിത്രം 'കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ'

Zakariya | സംവിധായകൻ സക്കരിയ നായകൻ; ചിത്രം 'കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ'

ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു

കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ

കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ

  • Last Updated :
  • Share this:
    'സുഡാനി ഫ്രം നൈജീരിയ' (Sudani from Nigeria) എന്ന കന്നിചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ സക്കരിയയെ (Zakariya Mohammed) നായകനാക്കി ഷമീം മൊയ്തീൻ സംവിധാനം ചെയ്യുന്ന 'കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ' (Communist Pacha Adhava Appa) എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. ഹരിത എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സാൽവൻ നിർമ്മിക്കുന്ന 'കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ' എന്ന ചിത്രത്തിന്റെ ചിത്രീകരണം നവംബർ 20ന് കോഴിക്കോട് ആരംഭിച്ചു.

    ആഷിഫ് കക്കോടി തിരക്കഥയും സംഭാഷണവുമെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാഫി കോറോത്ത് നിർവഹിക്കുന്നു. നിഷാദ് അഹമ്മദ് എഴുതിയ വരികൾക്ക് ശ്രീഹരി കെ. നായര്‍ സംഗീതം പകരുന്നു. എഡിറ്റര്‍- ഷഫീഖ് വി.ബി., ലൈൻ പ്രൊഡ്യൂസർ- ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഗിരീഷ് അത്തോളി, പ്രൊഡക്ഷന്‍ ഡിസൈനര്‍- അനീസ് നടോടി, ആര്‍ട്ട്സ്- അസീസ് അരുവാരക്കുണ്ട്, മേക്കപ്പ്- റബീഷ് ബാബു പി., കോസ്റ്റ്യൂം ഡിസൈനര്‍- ഇര്‍ഷാദ് ചെറുകുന്ന്, സൗണ്ട് ഡിസൈന്‍- പി.സി. വിഷ്ണു, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഷിന്റോ വടക്കേക്കര, സ്റ്റില്‍സ്- രോഹിത് കെ. സുരേഷ്, കൊറിയോഗ്രാഫി- മന്‍സൂര്‍, വി.എഫ്.എക്‌സ്.- ഇജിജി വൈറ്റ് വി.എഫ്.എക്‌സ്., പോസ്റ്റര്‍ ഡിസൈന്‍- സീറോ, ഉണ്ണി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഹാരിസ് റഹ്മാന്‍, പി.ആർ.ഒ.- എ.എസ്. ദിനേശ്.








    View this post on Instagram






    A post shared by Zakariya (@zakariyaedayur)






    സംവിധാനത്തിന് പുറമെ സക്കരിയ ചലച്ചിത്ര നിർമ്മാണ രംഗത്തേക്കും കടന്നിരുന്നു. ഏറ്റവും പുതിയ ചിത്രം കുട്ടികൾക്ക് വേണ്ടിയുള്ള 'മോമോ ഇൻ ദുബായ്' ആണ്.

    അനു സിത്താര, അനീഷ് ജി. മേനോന്‍, ജോണി ആന്‍റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അമീന്‍ അസ്​ലം സിനിമ സംവിധാനം ചെയ്യുന്നു.

    'ഹലാൽ ലൗ സ്റ്റോറി'ക്കു ശേഷം സക്കരിയയുടെ തിരക്കഥയിലും നിര്‍മ്മാണത്തിലും ഒരുങ്ങുന്ന ചിത്രം കൂടിയാണ്.

    ഇമാജിൻ സിനിമാസ്, ക്രോസ് ബോര്‍ഡർ ക്യാമറ, ബിയോണ്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ സക്കരിയ, ഹാരിസ് ദേശം, പി.ബി. അനീഷ്, നഹല അൽ ഫഹദ് എന്നിവര്‍ ചേര്‍ന്നാണ് 'മോമോ ഇന്‍ ദുബായ്' നിര്‍മ്മിക്കുന്നത്.

    സക്കരിയ, ആഷിഫ് കക്കോടി എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം സജിത് പുരുഷു നിർവഹിക്കുന്നു. ബി.കെ. ഹരിനാരായണൻ, ഡോക്ടർ ഹിഖ്മത്തുള്ള എന്നിവരുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റ്, ഗഫൂര്‍ എം. ഖയാം എന്നിവര്‍ സംഗീതം പകരുന്നു. ഒട്ടേറെ സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഹാരിസ് ദേശം നിർമാതാവാവുന്ന ചിത്രം കൂടിയാണിത്.

    Summary: Director Zakariya Mohammed plays lead in new movie 'Communist Pacha Adhava Appa'. Title poster of the film surfaced online
    Published by:user_57
    First published: