• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഋത്വിക് റോഷന്റെ ശല്യം സഹിക്കാനാവാതെ ദിഷ ഓടി; പ്രതികരണവുമായി താരങ്ങൾ


Updated: August 28, 2018, 7:15 PM IST
ഋത്വിക് റോഷന്റെ ശല്യം സഹിക്കാനാവാതെ ദിഷ ഓടി; പ്രതികരണവുമായി താരങ്ങൾ

Updated: August 28, 2018, 7:15 PM IST
ബോളിവുഡ് താരം ഋത്വിക് റോഷന്റെ മോശം പെരുമാറ്റം കാരണം ബോളിവുഡ് സുന്ദരി ദിഷ പഠാണി പുതിയ ചിത്രത്തിൽ നിന്ന് പിന്മാറിയെന്നും ഋത്വിക്കിനെക്കാൾ 18 വയസ് പ്രായം കുറഞ്ഞ ദിഷയോട് ഋത്വിക് അപമര്യാദയായി പെരുമാറിയെന്നുമുള്ള വാർത്തകളോട് പ്രതികരിച്ച് ഇരു താരങ്ങളും രംഗത്ത്. വാർത്ത അടിസ്ഥാന രഹിതമാണെന്നാണ് ഇരുവരും പറഞ്ഞിരിക്കുന്നത്.

തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെ രംഗത്തെത്തിയ ഋത്വിക് ഇത്തരം വാർത്തകൾ മാലിന്യമാണെന്നാണ് പ്രതികരിച്ചത്. ഏതെങ്കിലും ജിമ്മിൽ പോയി വർക്ക് ഔട്ട് നടത്തി മാലിന്യം നിറഞ്ഞ നിങ്ങളുടെ മനസിനെ ശുദ്ധമാക്കണമെന്നും ഋത്വിക് പറഞ്ഞിരിക്കുന്നു.

ഋത്വിക് മാന്യനാണെന്ന് പറഞ്ഞ ദിഷ ഇത്തരം ഗോസിപ്പുകൾ നിരുത്തരവാദപരമാണെന്ന് വ്യക്തമാക്കി. അദ്ദേഹം കാരണം താനൊരു പ്രോജക്ട് ഒഴിവാക്കി എന്ന് പറയുന്നതിൽ സത്യമില്ലെന്നും ദിഷ പറഞ്ഞു. ഒന്നിച്ച് അഭിനയിക്കാൻ ആഗ്രഹിക്കുന്ന താരങ്ങളിലൊരാളാണ് ഋത്വിക് എന്നും ദിഷ വ്യക്തമാക്കി.

ഋത്വിക്കിനെ നായകനാക്കി യാഷ് രാജ് നിർമ്മിക്കുന്ന പുതിയ ആക്ഷൻ- ഡാൻസ് ചിത്രത്തിൽ നിന്ന് ദിഷ പിന്മാറി എന്നാണ് ആദ്യം പുറത്തു വന്നിരുന്ന വാർത്ത. എന്നാൽ ഇത് പിന്നീട് ഋത്വിക്കിനെതിരായ വാർത്തയായി. കങ്കണയ്ക്ക് പിന്നാലെ ഋത്വിക് പുതിയ കാമുകിയെ കണ്ടെത്തിയെന്നാണ് വാർത്തകൾ പ്രചരിച്ചത്.

ഇങ്ങനെയൊരു ചിത്രത്തിനായി ആരും തന്നെ സമീപിച്ചിട്ടില്ലെന്ന് ദിഷ വ്യക്തമാക്കി.
First published: August 28, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍