ടീസറിൽ ഇത്രയും ഗ്ലാമറെങ്കിൽ! ഭാഗി 3 ഗാനത്തിന്റെ ടീസറിൽ തീപാറുന്ന പ്രകടനവുമായി ദിശ പടാനി
ടീസറിൽ ഇത്രയും ഗ്ലാമറെങ്കിൽ! ഭാഗി 3 ഗാനത്തിന്റെ ടീസറിൽ തീപാറുന്ന പ്രകടനവുമായി ദിശ പടാനി
Disha Patani sets the temperature soaring in this item song teaser from Bhaagi 3 | ബോളിവുഡ് ചിത്രം ഭാഗി 3യിൽ തീപാറുന്ന ഐറ്റം ഡാൻസുമായി ബോളിവുഡ് സുന്ദരി ദിശ പടാനി
ടൈഗർ ഷ്‌റോഫ് നായകനാവുന്ന ബോളിവുഡ് ചിത്രം ഭാഗി 3 സിനിമയിൽ തീപാറുന്ന ഐറ്റം ഡാൻസുമായി ബോളിവുഡ് സുന്ദരി ദിശ പടാനി. നാളെ പുറത്തിറങ്ങാനിരിക്കുന്ന ഗാനതിന്റെ ടീസർ റിലീസ് ചെയ്ത്. ഈ സ്പെഷ്യൽ ഐറ്റം നമ്പറിൽ മാത്രമാണ് ദിശ എത്തുന്നത്. 'ഡൂ യു ലവ് മി' എന്ന ഗാനത്തിലാണ് ദിശ പ്രത്യക്ഷപ്പെടുന്നത്. തനിഷ്‌ക് ബാഗ്‌ച്ചി ഈണമിട്ട ഗാനം പാടിയിരിക്കുന്നത് നികിത ഗാന്ധി. ട്രോയ്ബോയ് എന്ന ബ്രിട്ടീഷ് നിർമ്മാതാവിന്റെ ട്രാക്കിന്റെ റീമേക് ആണ് ഇത്. ടൈഗർ ഷ്‌റോഫ് നായകനും ശ്രദ്ധാ കപൂർ നായികയുമാവുന്ന സിനിമ സംവിധാനം ചെയ്യുന്നത് അഹ്മദ് ഖാൻ. സാജിദ് നദിയാദ്‌വാല നിർമ്മിക്കുന്ന ചിത്രം 2020 മാർച്ച് 6ന് തിയേറ്ററിലെത്തും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.