ഒരു ദിവസം മുൻപേ ഇറങ്ങിയ ഗാനത്തിന്റെ ടീസറിലെ പ്രതീക്ഷ തെറ്റിക്കാതെ ദിശ പടാനി. ടൈഗർ ഷ്രോഫിനെ നോക്കി 'ഡൂ യു ലവ് മി' പാടുന്ന ദിശയുടെ 'ഭാഗി 3 ' സിനിമയിലെ ഐറ്റം സോംഗ് പുറത്തിറങ്ങി.
ഈ സ്പെഷ്യൽ ഐറ്റം നമ്പറിൽ മാത്രമാണ് ദിശ എത്തുന്നത്. 'ഡൂ യു ലവ് മി' എന്ന ഗാനത്തിലാണ് ദിശ പ്രത്യക്ഷപ്പെടുന്നത്. ഗാനത്തിന് ഇതിനോടകം വൻ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.
തനിഷ്‌ക് ബാഗ്‌ച്ചി ഈണമിട്ട ഗാനം പാടിയിരിക്കുന്നത് നികിത ഗാന്ധി. ട്രോയ്ബോയ് എന്ന ബ്രിട്ടീഷ് നിർമ്മാതാവിന്റെ ട്രാക്കിന്റെ റീമേക് ആണ് ഇത്.
ടൈഗർ ഷ്‌റോഫ് നായകനും ശ്രദ്ധാ കപൂർ നായികയുമാവുന്ന സിനിമ സംവിധാനം ചെയ്യുന്നത് അഹ്മദ് ഖാൻ. സാജിദ് നദിയാദ്‌വാല നിർമ്മിക്കുന്ന ചിത്രം 2020 മാർച്ച് 6ന് തിയേറ്ററിലെത്തും.
Published by:meera
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.