• HOME
 • »
 • NEWS
 • »
 • film
 • »
 • Djinn | തീപ്പെട്ടിക്കമ്പനി ജീവനക്കാരൻ ലാലപ്പനായി സൗബിൻ ഷാഹിർ; സിദ്ധാർഥ് ഭരതന്റെ 'ജിന്ന്' മെയ് റിലീസ്

Djinn | തീപ്പെട്ടിക്കമ്പനി ജീവനക്കാരൻ ലാലപ്പനായി സൗബിൻ ഷാഹിർ; സിദ്ധാർഥ് ഭരതന്റെ 'ജിന്ന്' മെയ് റിലീസ്

Djinn movie gearing up for a May release | സമൂഹത്തിലെ സാധാരണക്കാരായ ഒരു വിഭാഗത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിൻ്റെ അവതരണം

സൗബിൻ ഷാഹിർ, ഷറഫുദീൻ, സിദ്ധാർഥ് ഭരതൻ

സൗബിൻ ഷാഹിർ, ഷറഫുദീൻ, സിദ്ധാർഥ് ഭരതൻ

 • Share this:
  നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതൻ (Sidharth Bharathan) സംവിധാനം ചെയ്യുന്ന 'ജിന്ന്' (Djinn) എന്ന ചിത്രം മെയ് 13ന് പ്രദർശനത്തിനെത്തുന്നു. 'ചന്ദ്രേട്ടൻ എവിടെയാ', 'വർണ്യത്തിൽ ആശങ്ക' എന്നീ ചിത്രങ്ങൾക്കു ശേഷം സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സ്ട്രെയ്റ്റ് ലൈൻ സിനിമാസിൻ്റെ ബാനറിൽ സുധീർ വി.കെ., മനു വലിയ വീട്ടിൽ എന്നിവരാണ് നിർമ്മാണം.

  കാസർഗോഡും മംഗലാപുരവുമായിരുന്നു ചിത്രത്തിൻ്റെ ലൊക്കേഷനുകൾ. കാസർഗോടിൻ്റെ വരണ്ട ഭൂപ്രദേശങ്ങൾ  ചിത്രത്തിൻ്റെ കഥക്ക് ആവശ്യമായിരുന്നു. ഈ സിനിമക്ക് ഏറെ അനുയോജ്യമായ ലൊക്കേഷനുകൾ ഇവിടെ ലഭിക്കുകയുണ്ടായിയെന്ന് സംവിധായകനായ സിദ്ധാർത്ഥ് ഭരതൻ പറഞ്ഞു.

  സമൂഹത്തിലെ സാധാരണക്കാരായ ഒരു വിഭാഗത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിൻ്റെ അവതരണം. നാട്ടിലെ ഒരു തീപ്പെട്ടിക്കമ്പനിയിൽ ജോലി നോക്കുന്ന ലാലപ്പൻ എന്ന യുവാവിനെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് കഥാപുരോഗതി. സൗബിൻ ഷാഹിറാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു പ്രത്യേക സാഹചര്യത്തിൽ സ്വന്തം നാട്ടിൽ നിന്നും മറ്റൊരു നാട്ടിലേക്കു മാറി നിൽക്കേണ്ടതായി വരുന്നു ലാലപ്പന് മുന്നിൽ പുതിയ സ്ഥലം, പുതിയ സാഹചര്യം എന്നിവ വന്നുചേരുന്നു. ഇവിടെ ലാലപ്പൻ്റെ ജീവിതത്തിന് പുതിയ ചില വഴിത്തിരിവുകൾ സംഭവിക്കുന്നു. ഇവയെല്ലാം ഉൾക്കൊള്ളിക്കുന്ന ചലച്ചിത്രാവിഷ്ക്കാരണമാണ് ഈ ചിത്രം.

  സൗബിൻ ഷാഹിറാണ് ലാലപ്പനെ അവതരിപ്പിക്കുന്നത്. സൗബിനൊപ്പം മലയാളത്തിലെ മുൻനിര യുവതാരങ്ങളായ ഷറഫുദ്ദീനും ഷൈൻ ടോം ചാക്കോയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശാന്തി ബാലചന്ദ്രനാണ് നായിക.

  സാബുമോൻ (തരികിട സാബു), ജാഫർ ഇടുക്കി, നിഷാന്ത് സാഗർ, ജിലു ജോസഫ്, കെ.പി.എ.സി. ലളിത എന്നിവരും പ്രധാന താരങ്ങളാണ്. 'കലി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രാജേഷ് ഗോപിനാഥാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ. സന്തോഷ് വർമ്മ, അൻവർ അലി എന്നിവരുടെ വരികൾക്ക് പ്രശാന്ത് പിള്ള ഈണം പകർന്നിരിക്കുന്നു.

  ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും, ദീപു ജോസഫ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം- ഗോകുൽദാസ്, അഖിൽ രാജ് ചിറയിൽ, മേക്കപ്പ്- ആർ.ജി. വയനാടൻ, കൊസ്റ്യൂം ഡിസൈൻ- മഹർ ഹംസ, അസ്സോസ്സിയേറ്റ് ഡയറക്ടർ - സുധീഷ് ഗോപിനാഥൻ, സംലട്ടനം- ജോളി ബാസ്റ്റ്യൻ - മാഫിയാ ശശി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജംനീഷ് തയ്യിൽ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- നസീർ കാരന്തൂർ, പ്രൊഡക്ഷൻ കൺട്രോളർ- മനോജ് കാരന്തൂർ, പി.ആർ.ഒ.- വാഴൂർ ജോസ്, ഫോട്ടോ - രോഹിത് കെ. സുരേഷ്.

  Summary: Malayalam movie Djinn directed by Sidharth Bharathan starring Soubin Shahir in the lead is slated for a May release. Soubin Shahir appears as lalappan, a cottage-industry workers, who had to shift base to another place. The movie is centred around the strange occurrence in his life 
  Published by:user_57
  First published: