• HOME
  • »
  • NEWS
  • »
  • film
  • »
  • എല്ലാവരും ആശംസകൾ നേർന്നപ്പോൾ മോഹൻലാൽ പിറന്നാൾ ദിനം ആഘോഷിച്ചത് ഇവിടെയായിരുന്നു

എല്ലാവരും ആശംസകൾ നേർന്നപ്പോൾ മോഹൻലാൽ പിറന്നാൾ ദിനം ആഘോഷിച്ചത് ഇവിടെയായിരുന്നു

Do you know where Mohanlal celebrated his birthday | ആ ചോദ്യം ശേഷിച്ചു. എവിടെയാണ് മോഹൻലാൽ?

  • Last Updated :
  • Share this:
    താര രാജാവിന്റെ പിറന്നാൾ ആരാധകരും സിനിമാ ലോകവും കൊണ്ടാടുകയാണ്. പ്രേക്ഷകരും സഹപ്രവർത്തകരും രാവിലെ മുതൽ ലാലിന് ആശംസകളുമായി തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ നിറഞ്ഞിരുന്നു. പക്ഷെ അപ്പോഴും ആ ചോദ്യം ശേഷിച്ചു. എവിടെയാണ് മോഹൻലാൽ? അതിന്റെ ഉത്തരം ഇതാ. മോഹൻലാൽ തന്റെ പുതിയ ചിത്രത്തിന്റെ സംഘവുമായി പിറന്നാൾ ആഘോഷത്തിലാണ്. മോഹൻലാൽ സംവിധായകന്റെ മേലങ്കി അണിയുന്ന ബറോസിന്റെ അണിയറ പ്രവർത്തകർക്കൊപ്പം ആയിരുന്നു ആ സന്തോഷം പങ്കുവയ്ക്കൽ.



     




    View this post on Instagram





     

    A post shared by Mohanlalwood (@mohanlalwood__) on






    അറബിക്കഥകളുടെ രീതിയിൽ ഒരു പോർച്ചുഗീസ് കഥയായിട്ടാണ് ബറോസ് പുറത്തു വരിക. ത്രീഡിയിലാണ് ഒരുക്കുന്നത്. ബ്ലോഗിലൂടെ മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കുമിതെന്ന് മോഹൻലാൽ പറയുന്നു. 'കഥയുടെ മാന്ത്രിക പരവതാനിയേറി യാത്ര ചെയ്യാം. അത്ഭുത ദൃശ്യങ്ങൾ നുകരാം. അറബിക്കഥകൾ വിസമയങ്ങൾ വിരിച്ചിട്ട നിങ്ങളുടെ മനസുകളിൽ പോർച്ചുഗീസ് പശ്ചാത്തലത്തിൽ ബറോസിന്‍റെ തീർത്തും വ്യത്യസ്തമയാ ഒരു ലോകം തീർക്കണമെന്നാണ് എന്‍റെ സ്വപ്നം'- മോഹൻലാൽ ബ്ലോഗിൽ എഴുതുന്നു.

    First published: