HOME /NEWS /Film / സിനിമാമേഖലയെ രക്ഷിക്കാനായി മുൻപുണ്ടായ പഠന റിപ്പോർട്ടുകൾ എവിടെ? ഡോ: ബിജു

സിനിമാമേഖലയെ രക്ഷിക്കാനായി മുൻപുണ്ടായ പഠന റിപ്പോർട്ടുകൾ എവിടെ? ഡോ: ബിജു

ഡോ: ബിജു

ഡോ: ബിജു

Dr Biju raises a question on the state of previous reports submitted by various committees for betterment of cinema | മുൻ വർഷങ്ങളിലെ സമാന റിപ്പോർട്ടുകളുടെ നിജ സ്ഥിതി എന്തായെന്ന ചോദ്യവുമായി സംവിധായകൻ ഡോ. ബിജു

  • Share this:

    സിനിമാ മേഖലക്കായി ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോർട്ട് പുറത്തിറങ്ങിയ പശ്ചാത്തലത്തിൽ മുൻ വർഷങ്ങളിലെ സമാന റിപ്പോർട്ടുകളുടെ നിജ സ്ഥിതി എന്തായെന്ന ചോദ്യവുമായി സംവിധായകൻ ഡോ. ബിജു.

    ഹൈക്കോടതി റിട്ടയർഡ് ജഡ്ജി ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മീഷനില്‍ റിട്ടേയേഡ് ഐ.എ.എസ്. ഉദ്യോഗസ്ഥ വത്സലകുമാരി, പ്രമുഖ നടി ശാരദ എന്നിവരും അംഗങ്ങളായിരുന്നു. സിനിമരംഗത്തെ നൂറുകണക്കിന് പേരെ വിളിച്ചുവരുത്തി മൊഴിയെടുത്തായിരുന്നു കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 300 പേജുള്ള റിപ്പോര്‍ട്ടും ആയിരത്തോളം അനുബന്ധരേഖകളും നിരവധി ഓഡിയോ വീഡിയോ പകര്‍പ്പുകളും അടങ്ങിയ റിപ്പോര്‍ട്ടാണ് കമ്മീഷന്‍ മുഖ്യമന്ത്രിക്ക് നല്‍കിയത്.

    ഡോ: ബിജുവിന്റെ പോസ്റ്റിലേക്ക്: 

    ജസ്റ്റിസ് ഹേമ കമ്മീഷന്റെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമാ മേഖലയിൽ നിയമ നിർമാണം നടത്തും എന്ന സാംസ്കാരിക മന്ത്രിയുടെ പ്രഖ്യാപനം ഏറെ സന്തോഷത്തോടെ , ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്നു. മുൻപ് പല റിപ്പോർട്ടുകളും കമ്മിറ്റികളും ഉണ്ടായെങ്കിലും അവയിലൊന്നും ഫലപ്രദമായ ഇച്ഛാശക്തിയുള്ള ഇടപെടലുകൾ ഉണ്ടായില്ല എന്നത് ഈ അവസരത്തിൽ ഓർമിപ്പിക്കേണ്ടതുമുണ്ട്. അവ ഓർമ്മിപ്പിക്കുന്നത് ഈ റിപ്പോർട്ടിൽ ഫലപ്രദമായ നടപടികൾ ഉറപ്പു വരുത്തേണ്ടതുണ്ട് എന്ന് ഓർമപ്പെടുത്താൻ കൂടിയാണ്..മറവിയിൽ ആണ്ടു പോയ ചില റിപ്പോർട്ടുകൾ...

    1. അടൂർ കമ്മിറ്റി റിപ്പോർട്ട് 2014 ആഗസ്റ്റ് മാസത്തിൽ സമർപ്പിച്ചു. റിപ്പോർട്ടിലെ ഭൂരിപക്ഷം കാര്യങ്ങളും ഇനിയും നടപ്പിലായിട്ടില്ല..

    2. കലാമൂല്യമുള്ള മലയാള സിനിമകൾക്ക് സബ്‌സിഡി നൽകാനുള്ള നിർദ്ദേശം . ലെനിൻ രാജേന്ദ്രൻ, ഷാജി എൻ കരുൺ , ബി.അജിത് കുമാർ, കെ എസ് എഫ് ഡി സി എം ഡി എന്നിവർക്കൊപ്പം ഞാൻ കൂടി അംഗമായിരുന്ന കമ്മിറ്റി റിപ്പോർട്ട് 2018 ജൂലൈ മാസത്തിൽ സമർപ്പിച്ചു. തുടർ നടപടികൾ ഒന്നും തന്നെ ഇല്ല.. കേരളം ഒഴികെയുള്ള മിക്കവാറും എല്ലാ സംസ്ഥാനങ്ങളും കലാ മൂല്യ സിനിമകൾക്ക് സബ്സിഡിയും ആവശ്യമായ പ്രോത്സാഹനങ്ങളും നൽകി തുടങ്ങിയിട്ട് എത്രയോ വർഷങ്ങളായി..മികച്ച ഒരു സിനിമാ സംസ്കാരം അതുകൊണ്ടു തന്നെ ആ സംസ്ഥാനങ്ങളിൽ വളർത്തിയെടുക്കാൻ സർക്കാരുകളുടെ സഹായം സാധ്യമാക്കി..കേരളം ഇക്കാര്യം ഒന്നും അറിഞ്ഞ മട്ടില്ല ഇപ്പോഴും..

    3. സിനിമാ റെഗുലേറ്ററി ആക്ട് 2018 ഒക്ടോബറിൽ തയ്യാറാക്കി. ഇപ്പോൾ എന്താണ് സ്ഥിതി എന്നറിയില്ല.

    4. കേരള ചലച്ചിത്ര മേള റൂൾസ് ആൻഡ് റെഗുലേഷൻ പരിഷ്കരണ കമ്മിറ്റി 2018 ജൂലൈ മാസത്തിൽ സമർപ്പിച്ച നിർദ്ദേശങ്ങളിൽ ചലച്ചിത്ര മേളയിൽ തിരഞ്ഞെടുക്കുന്ന മലയാള സിനിമകൾക്ക് കേരള പ്രീമിയർ നർബന്ധമാക്കണം എന്നത് ഉൾപ്പെടെയുള്ള ചില പ്രധാന നിർദ്ദേശങ്ങൾ ചലച്ചിത്ര അക്കാദമി അട്ടിമറിച്ചു...

    അപ്പോൾ ഇനി ഹേമ കമ്മീഷൻ റിപ്പോർട്ട് ആണ്..മറ്റ് നാല് റിപ്പോർട്ടുകളുടെ സ്ഥിതി ആകില്ല എന്നു വിശ്വസിക്കുന്നു..പ്രതീക്ഷിക്കുന്നു.

    First published:

    Tags: Dr Biju, Justice Hema Commission, Malayalam cinema