57 വയസ്സുള്ള ഡ്രൈവറായി മോഹൻലാൽ; ആട് തോമ വീണ്ടും?

Does director Bhadran hint the return of Mohanlal character Aadu Thoma? | സ്ഫടികം സംവിധായകൻ ഭദ്രനും മോഹൻലാലും ചേർന്നൊരു ചിത്രം

News18 Malayalam | news18-malayalam
Updated: October 25, 2019, 4:01 PM IST
57 വയസ്സുള്ള ഡ്രൈവറായി മോഹൻലാൽ; ആട് തോമ വീണ്ടും?
ആട് തോമയായി മോഹൻലാൽ, ഭദ്രൻ
  • Share this:
ലോറി ഡ്രൈവർ ആട് തോമയായി മോഹൻലാൽ നിറഞ്ഞാടിയ സ്ഫടികം. ഉള്ളിലെ വാസനകൾ പുറത്തെടുക്കാനാവാതെ സ്വന്തം അച്ഛനാൽ തള്ളിക്കളയപ്പെട്ട ആട് തോമയെ മലയാളി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഭദ്രൻ എന്ന സംവിധായകൻ അണിയിച്ചൊരുക്കിയ സ്ഫടികത്തിന് ഇന്നും തിളക്കമേറെ. ഈ വരുന്ന വാർത്തയിൽ പ്രേക്ഷകർക്ക് ആഹ്ളാദിക്കാനുള്ള വകയുണ്ട്. വീണ്ടും ഒരു ഡ്രൈവർ വേഷം അണിയുകയാണ് മോഹൻലാൽ. അതും ഭദ്രന്റെ സംവിധാനത്തിൽ. ഒരു ഓൺലൈൻ മാധ്യമത്തിനോടുള്ള അഭിമുഖത്തിലാണ് ഭദ്രൻ ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഇത് ആട് തോമയുടെ രണ്ടാം വരവാണോ എന്ന് മാത്രമേ പ്രേക്ഷകർക്ക് ഇനി അറിയേണ്ടതുള്ളൂ.

"ഞാൻ മോഹൻലാലുമായി ചെയ്യുന്ന ആ സിനിമയിലെ കഥാപാത്രം 57 വയസ്സുള്ള ഡ്രൈവറാണ്. ഒരു രക്ഷയുമില്ലാത്ത മാരകമായ ഡ്രൈവറാണ്. ഇന്ത്യ മഹാരാജ്യം മുഴുവനും ചുറ്റി നടക്കുന്ന ഡ്രൈവറാണ്. ഓരോ സംസ്ഥാനത്തിന്റെയും പ്രതീകങ്ങളെ അച്ചു കുത്തി കയ്യിലും കാതിലും കഴുത്തിലും കൊണ്ട് നടക്കുന്ന മനുഷ്യനാണയാൾ. വളരെ പ്രത്യേകതകളുള്ള സിനിമയും കഥയുമാവുമത്."

അദ്ദേഹത്തിന്റെ ഒറിജിനൽ പ്രായം തന്നെ ഞാൻ വച്ചു. അപ്പോൾ തന്നെ അവിടെയൊരു ചോദ്യം വന്നു; അദ്ദേഹം മോഹൻലാലല്ലേ? അത്രയും വേണ്ട എന്ന് അഭിപ്രായം വന്നു. അത്രയും പ്രായമുണ്ടെങ്കിൽ മാത്രമാണ് ഒരു പാട്ടു പിയാനോയിൽ വായിക്കാൻ പറ്റൂ (സൗണ്ട് ഓഫ് മ്യൂസിക്കിലെ അയാം 16... പാടുന്നു). അങ്ങനെ പാടി കൊണ്ട് തന്റെ പ്രായത്തെപ്പറ്റി അദ്ദേഹം പറയുന്നു. അത് കൊണ്ട് അയാൾ തനിക്കു ഇഷ്‌ടമുള്ള പെണ്ണിനോട് എനിക്ക് നിന്നോട് പ്രേമമാണെന്ന് പറഞ്ഞില്ല. അയാൾ ഇന്ത്യയിലെ എല്ലാ ഭാഷയും സംസാരിക്കുന്ന ആളുമാണ്," ഭദ്രൻ വിഡിയോയിൽ പറയുന്നു.

നീണ്ട ഇടവേളക്ക് ശേഷം വീണ്ടും സംവിധായകന്റെ മേലങ്കി അണിയുന്ന ഭദ്രൻ, സൗബിൻ ഷാഹിറിനെ നായകനാക്കിയ 'ജൂതൻ' എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ്.First published: October 25, 2019, 4:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading