HOME /NEWS /Film / To Sir With Love | സിഡ്നി പോയിഷറിന്റെ 'ടു സർ, വിത് ലവ്' കൈറ്റ് വിക്റ്റേഴ്സ് ചാനലിൽ പ്രദർശിപ്പിക്കുക; പോസ്റ്റുമായി ഡോ: ബി. ഇക്‌ബാൽ

To Sir With Love | സിഡ്നി പോയിഷറിന്റെ 'ടു സർ, വിത് ലവ്' കൈറ്റ് വിക്റ്റേഴ്സ് ചാനലിൽ പ്രദർശിപ്പിക്കുക; പോസ്റ്റുമായി ഡോ: ബി. ഇക്‌ബാൽ

ടു സർ, വിത്ത് ലവ്

ടു സർ, വിത്ത് ലവ്

സിഡ്നി പോയിഷറിന്റെ 'ടു സർ, വിത്ത് ലവിന്റെ' കാലികപ്രസക്തി എന്ത്? പോസ്റ്റുമായി ഡോ: ബി. ഇക്‌ബാൽ

  • Share this:

    പതിറ്റാണ്ടുകൾക്ക് മുൻപ് ഒരു രൂപ ടിക്കറ്റിൽ സിനിമ കണ്ടിരുന്ന നാളുകൾ മുതൽ തന്റെ പ്രിയപ്പെട്ട ചിത്രമായ 'ടു സർ, വിത്ത് ലവ്' (To Sir, With Love) എന്ന സിനിമ വിക്ടേഴ്‌സ് ചാനലിൽ പ്രദർശിപ്പിക്കണമെന്ന ആവശ്യവുമായി ഡോ: ബി. ഇക്‌ബാൽ. ജനുവരി ആറിന് നടൻ സിഡ്നി പോയിഷർ (Sidney Poitier) അന്തരിച്ച പശ്ചാത്തലത്തിൽ രണ്ടു കുറിപ്പുകൾ അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. പോസ്റ്റുകൾ ഇതാ:

    'ടു സർ വിത്ത് ലവ്' കൈറ്റ് വിക്റ്റേഴ്സ് ചാനലിൽ പ്രദർശിപ്പിക്കുക.

    1980 കളിൽ സംസ്ഥാനത്തെ പല സ്കൂളുകളിലും അധ്യാപകർ മുൻകൈയെടുത്ത് സിഡ്‌നി പോയിഷറുടെ പ്രസിദ്ധ ചലച്ചിത്രം 'ടു സർ വിത്ത് ലവ്' (1967) പ്രദർശിപ്പിച്ചിരുന്നു. അധ്യാപക - വിദ്യാർത്ഥി ബന്ധത്തിന്റെ പരിപാവനത വ്യക്തമാക്കാനും നിറം, വംശം, മതം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങൾക്കും പതിതത്വത്തിനുമെതിരായ മനോഭാവം വളർത്തിയെടുക്കാനുമാണ് ലോകത്തെ ഏറ്റവും മികച്ച ചലച്ചിത്രങ്ങളിലൊന്നായി കരുതപ്പെടുന്ന 'ടു സർ വിത്ത് ലവ്'ലൂടെ ശ്രമിക്കുന്നത്.

    ചിത്രത്തിൽ വെള്ളക്കാരായ കുട്ടികളുടെ ഭാഗത്ത് നിന്നുണ്ടായ ശക്തമായ എതിർപ്പിനെ അതിജീവിച്ച് അവരുടെ ഹൃദയം കവരുന്ന കറുത്ത വർഗ്ഗക്കാരനായ അധ്യാപകനായാണ് സിഡിനി പോയിഷർ അഭിനയിക്കുന്നത്. ഇ.ആർ. ബ്രെയ്ത് വെയ്റ്റിന്റെ 1959 ലെ ആത്മകഥപരമായ നോവലിനെ അടിസ്ഥാനമാക്കിയാണ് ജെയിംസ് ക്ലാവെൽ സ്കീൻ പ്ലേ തയ്യാറാക്കി ചിത്രം സംവിധാനം ചെയ്തത്. പോയിഷർ അടുത്തദിവസം നമ്മെ വിട്ടുപോയ സാഹചര്യത്തിൽ 'ടു സർ വിത്ത് ലവ്' സംസ്ഥാന വിദ്യാഭ്യാസ ചാനലായ കൈറ്റ് വിക്ടേഴ്സ് ചാനലിൽ ഏതാനും തവണ പ്രദർശിപ്പിക്കണമെന്നഭ്യർത്ഥിക്കുന്നു."

    ഇനി സിഡ്‌നി പോയിഷറെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകൾ:

    പ്രിയ നടൻ സിഡ് നി പോയിഷർ (Sidney Poitier) 94-ാമത്തെ വയസ്സിൽ കഴിഞ്ഞ ദിവസം (ഫെബ്രുവരി 20, 1927 – ജനുവരി 6, 2022) അന്തരിച്ചു. മെഡിക്കൽ കോളേജ് പഠനകാലത്ത് 69-70 കളിൽ പോയിഷറിന്റെ 'ടു സർ വിത്ത് ലവ്' (1967) ഒരു രൂപ ടിക്കറ്റിൽ ശ്രീകുമാർ തിയേറ്ററിൽ പലതവണ കണ്ടതോർമ്മവരുന്നു. ഇന്നും എന്റെ ഏക്കാലത്തേയും ഏറ്റവും പ്രിയങ്കര സിനിമകളിൽ മുന്നിൽ തന്നെയാണ് ഈ ചിത്രം. എത്രതവണ കണ്ടാലും അവസാന രംഗമെത്തുമ്പോൾ സന്തോഷം കൊണ്ട് വിതുമ്പിപ്പോവും.

    കറുത്തവർഗ്ഗക്കാർ വലിയ വിവേചനങ്ങൾക്ക് വിധേയമായിക്കൊണ്ടിരുന്ന 1960കളിൽ അഭിനയമികവ് കൊണ്ട് വെള്ളക്കാരെയും കീഴടക്കി പോയിഷർ 1963ൽ 'Lilies of the Filedലെ 'അഭിനയത്തിനു ഒരു കറുത്തവംശജനു മികച്ച നടന് ലഭിച്ച ആദ്യത്തെ അക്കാദമി അവാർഡും തുടർന്ന് ഗ്ലോബൻ ഗ്ലോൾഡ് അവാർഡും സ്വന്തമാക്കി. പിന്നീട്‌ നിരവധി പുരസ്കാരങ്ങൾ പോയിഷറെ തേടിയെത്തി.

    ഹോളിവുഡ് സിനിമാ സാമ്രാജ്യത്തിലേക്ക് കറുത്തവർക്ക് വാതിൽ തുറന്ന് കൊടുക്കുന്നതിൽ പോയിഷർ വലിയ പങ്ക് വഹിച്ചു. സിനിമാലോകത്ത് മാത്രമല്ല, മനുഷ്യാവകാശ പ്രസ്ഥാനത്തിലും പോയിഷർ തന്റെതായ സംഭാവന നൽകി. 'Guess who is coming to Dinner' (1967) എന്ന ചിത്രത്തിൽ പ്രശസ്ത നടി കാതറൈൻ ഹെപ് ബോണിനോടൊപ്പം വംശവിവേചനം നേരിടുന്ന ഒരു ഡോക്ടറുടെ റോൾ പോയിഷർ അവിസ്മരണീയമായി അവതരിപ്പിച്ചതും ഓർമ്മ വരുന്നു.

    ഇനിയും വീണ്ടും വീണ്ടും പോയിഷർ ചിത്രങ്ങൾ കണ്ട് കൊണ്ടിരിക്കും. തന്റെ അതുല്യ ചിത്രങ്ങളിലൂടെ പോയിഷർ അമർത്ത്യത കൈവരിച്ച് കഴിഞ്ഞു. പോയിഷർ എപ്പോഴും നമ്മോടൊപ്പമുണ്ടായിരിക്കും.

    First published:

    Tags: B Ekbal, Dr b ekbal