• HOME
  • »
  • NEWS
  • »
  • film
  • »
  • അതിജീവനത്തിന്‍റെ കഥയിൽ കഥാപാത്രങ്ങളായി; അഭിമാനത്തോടെ ഡോ. ബിജിൻ ജോസഫും ഭാര്യയും

അതിജീവനത്തിന്‍റെ കഥയിൽ കഥാപാത്രങ്ങളായി; അഭിമാനത്തോടെ ഡോ. ബിജിൻ ജോസഫും ഭാര്യയും

ഭാര്യയുടെ പെരുമാറ്റത്തിലെയും വേഷവിധാനങ്ങളിലെയും സൂക്ഷ്മാംശങ്ങളെപ്പോലും ചുരുങ്ങിയ മണിക്കൂറിനുള്ളിൽ സ്വാശീകരിക്കാൻ പാർവതിക്ക് സാധിച്ചുവെന്നും ബിജിൻ ജോസഫ്

Bijin_joseph_fb post

Bijin_joseph_fb post

  • News18
  • Last Updated :
  • Share this:
    നിപ എന്ന മഹാമാരിയെ കേരളം മറികടന്ന കഥയാണ് വൈറസ് എന്ന സിനിമയിലൂടെ പറയുന്നത്. 2018 മെയിൽ കോഴിക്കോട്ടും പരിസരങ്ങളിലുമായി നിപ പടർന്നുപിടിച്ചപ്പോൾ അതിനെ അതിജീവിക്കാനായി ജീവൻ പോലും മറന്ന് പ്രവർത്തിച്ചവർ നിരവധി. അവരെയെല്ലാം കൂട്ടിയിണക്കിയാണ് ആഷിഖ് അബു വൈറസ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ പാർവതി അവതരിപ്പിച്ച ഡോ അന്നു എന്ന കമ്മ്യൂണിറ്റി മെഡിസിൻ എം.ഡി വിദ്യാർത്ഥിനിയുടെ കഥാപാത്രം തന്‍റെ ഭാര്യയുടെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി സ്വതന്ത്രമായി ആവിഷ്ക്കരിച്ചതാണെന്നാണ് ഡോ. ബിജിൻ ജോസഫ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. ജിനു ജോസഫ് അവതരിപ്പിച്ച കഥാപാത്രം താൻ തന്നെയാണെന്നും ഇദ്ദേഹം പറയുന്നു. ഭാര്യയുടെ പെരുമാറ്റത്തിലെയും വേഷവിധാനങ്ങളിലെയും സൂക്ഷ്മാംശങ്ങളെപ്പോലും ചുരുങ്ങിയ മണിക്കൂറിനുള്ളിൽ സ്വാശീകരിക്കാൻ പാർവതിക്ക് സാധിച്ചുവെന്നും ബിജിൻ ജോസഫ് പറയുന്നു...

    'റിമാ നിങ്ങൾ ജീവിക്കുകയായിരുന്നു'; വൈറസ് കണ്ട് ലിനിയുടെ ഭർത്താവ് സജീഷിന്റെ പ്രതികരണം

    ബിജിൻ ജോസഫിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്...

    നിപ അതിജീവനത്തിന്റെ കഥ പറയുന്ന 'വൈറസ്' മലയാള സിനിമക്ക് വ്യത്യസ്തമായ ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്.
    വൈറസിൽ ചില കഥാപാത്രങ്ങളുടെ നിർമ്മിതിയിൽ എന്റെയും ഭാര്യയുടെയും പ്രവർത്തനങ്ങൾ പ്രേരകമായിട്ടുണ്ടെന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്..നിപയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുമ്പോൾ അംഗീകരിക്കപ്പെടുമെന്നോ പൊന്നാട കിട്ടുമെന്നോ ഒന്നും എല്ലാവരേയും പോലെ ഞങ്ങളും കരുതിയിരുന്നില്ല.. മരിച്ചു കിടന്നാൽ ഒരു റീത്ത് വെക്കാൻ പോലും ആരും വരുമെന്ന് പ്രതീക്ഷിച്ചിട്ടില്ല .

    പാർവതി അവതരിപ്പിക്കുന്ന ഡോ.അന്നു എന്ന കഥാപാത്രം കമ്മ്യൂണിറ്റി മെഡിസിൻ MD വിദ്യാർത്ഥിനിയായ എന്റെ ഭാര്യ ഡോക്ടർ സീതു പൊന്നു തമ്പിയുടെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ സിനി മയുടെ അണിയറ പ്രവർത്തകർ സ്വതന്ത്രമായി രൂപപ്പെടുത്തിയെടുത്തതാണ്.. കഥാപാത്രത്തെ മനസ്സിലാക്കുന്നതിനായി ആഷിക് അബു, റിമ, പാർവതി, മുഹ്സിൻ പരാരി എന്നിവർ ഞങ്ങളെ നേരിട്ട് കണ്ട് സംസാരിച്ചിരുന്നു.. ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായ പാർവതിയെ തിരഞ്ഞെടുത്തതിൽ അതിയായ സന്തോഷമുണ്ട്..

    അധികമാരാലും അറിയപ്പെടാത്ത വെറുമൊരു pg വിദ്യാർത്ഥിനിയായ എന്റെ ഭാര്യയുടെ പെരുമാറ്റത്തിലെയും വേഷവിധാനങ്ങളിലെയും സൂക്ഷ്മാംശങ്ങളെ പ്പോലും ചുരുങ്ങിയ മണിക്കൂറുകൾക്കുള്ളി ൽ പാർവതി സ്വാംശീകരിച്ചു...താൻ അവതരിപ്പിക്കുന്ന കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലർത്താനുള്ള പാർവതിയുടെ ആത്മാർപ്പണം തന്നെയാണ് അവരെ മറ്റുള്ളവരിൽ നിന്നും ഉയരങ്ങളിൽ നിർത്തുന്നത്..ഉന്നത ഉദ്യോഗസ്ഥർക്ക് മുൻപിൽ കാര്യങ്ങൾ അവതരിപ്പിക്കുമ്പോഴുള്ള ഒരു പി.ജി വിദ്യാർത്ഥിനിയുടെ പരിഭ്രമവും ആത്മവിശ്വാസക്കുറവുമെല്ലാം അതിന്റെ പൂർണതയിൽത്തന്നെ അവതരിപ്പിച്ചിരിക്കുന്നു..

    നിപ കാലത്ത് കോഴിക്കോട് കളക്ടറായിരുന്നു യു.വി ജോസ് സാർ സ്നേഹപൂർവ്വം വിളിച്ചു തുടങ്ങി നിപ സെല്ലിലെ മറ്റുള്ളവർ ഏറ്റെടുത്ത സി.ഐ.ഡി എന്ന പ്രയോഗം സിനിമയിലും കണ്ടപ്പോൾ ഭർത്താവെന്ന നിലയിൽ എനിക്ക് ചെറുതല്ലാത്ത സന്തോഷവും അഭിമാനവും ... ഉള്ളതു പറഞ്ഞാൽ തെല്ലൊരഹങ്കാരവും ഇല്ലാതില്ല.. നിപയുടെ ഭാഗമായി പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചത് കോഴിക്കോട് കമ്മ്യൂണിറ്റി മെഡിസിൻ വിദ്യാർത്ഥി ആയതു കൊണ്ടാണ്. കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ അധ്യാപർക്കും പ്രത്യേകിച്ച് HOD ഡോ.തോമസ് ബിന മാഡത്തിനും സഹപാഠികൾക്കും നന്ദി പറയാതിരിക്കാനാകില്ല. ഉന്നത തലത്തിലുള്ള ഉദ്യോഗസ്ഥർ മാത്രം പങ്കെടുത്തിരുന്ന അവലോകനങ്ങളിൽ പങ്കെടുക്കാനും നിരീക്ഷണങ്ങൾ അവതരിപ്പിക്കാനും അവസരം കിട്ടിയത് ഒരു ഭാഗ്യവും ഈശ്വരാനുഗ്രഹവുമായി കരുതുന്നു. നിപ സെല്ലിലുണ്ടായിരുന്ന Director of health services (DHS) ഡോ.സരിത മാഡം ,ഡോ.നവീൻ, ഡോ.ഗോപകുമാർ സാർ, DMO ഡോ.ജയശ്രീ, ഡോ.അഖിലേഷ്, ഡോ.ആശ,ഡോ. ചാന്ദ്നി മാഡം എന്നിവരുടെ പ്രോത്സാഹനവും ഈയവസരത്തിൽ എടുത്തുപറയാതെ വയ്യ..
    പാർവതിയുടെ ഭർത്താവായി ജിനു ജോസഫ് അവതരിപ്പിക്കുന്ന കഥാപാത്രം ഞാൻ ഇഖ്റ ആശുപത്രിയിൽ കാഷ്വാൽറ്റി ഡോക്ടറായി ജോലി ചെയ്തപ്പോഴുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയതാണ്..

    നമ്മുടെ നാടിന്റെ അതിജീവനത്തിന്റെ കഥ പറയുമ്പോൾ ഞങ്ങളെയും കൂടെ ചേർത്ത ആഷിക് അബു,റിമ, മുഹ്സിൻ, പാർവതി എന്നിവരോട് പറഞ്ഞറിയിക്കാനാത്ത നന്ദിയും കടപ്പാടുമുണ്ട്.
    First published: