HOME » NEWS » Film » MOVIES DR BIJU MADE CHAIRMAN OF IFFK FILM MARKET WITHOUT HIS CONSENT N MM

എന്നെ ചലച്ചിത്രമേളയുടെ ഫിലിം മാർക്കറ്റിന്റെ ചെയർമാൻ ആക്കിയത് എന്റെ അനുവാദമില്ലാതെ: ഡോ: ബിജു

Dr Biju made chairman of IFFK film market without his consent | 'ഫിലിം മാർക്കറ്റ് വേണം എന്ന് വാദിക്കുന്ന ആളാണ് ഞാൻ . പക്ഷെ അത് ഇതേ പോലെ ഫെസ്റ്റിവലിന് 30 ദിവസം മുൻപ് മാത്രം തട്ടിക്കൂട്ടുന്ന ഉടായിപ്പ് മാർക്കറ്റ് അല്ല'

News18 Malayalam | news18-malayalam
Updated: November 8, 2019, 3:27 PM IST
എന്നെ ചലച്ചിത്രമേളയുടെ ഫിലിം മാർക്കറ്റിന്റെ ചെയർമാൻ ആക്കിയത് എന്റെ അനുവാദമില്ലാതെ: ഡോ: ബിജു
Dr Biju
  • Share this:
ഡിസംബർ ആറ് മുതൽ തിരുവനന്തപുരത്ത് അരങ്ങേറുന്ന കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ആരംഭത്തിൽ തന്നെ വിവാദം പൊട്ടിപ്പുറപ്പെടുന്നു. മേളയുടെ ഭാഗമായ ഫിലിം മാർക്കറ്റിന്റെ ചെയർമാൻ ആയി തന്റെ പേര് നിർദ്ദേശിച്ചത് അനുവാദമില്ലാതെയെന്ന് സംവിധായകൻ ഡോ: ബിജു. ഫേസ്ബുക് പോസ്റ്റ് വഴി തനിക്കു ഫിലിം മാർക്കറ്റിന്റെ ഈ സ്ഥാനവുമായി ബന്ധമില്ലെന്ന് ഡോ. ബിജു വ്യക്തമാക്കുന്നു. പോസ്റ്റ് ചുവടെ:

ഐ.എഫ്.എഫ്.കെ.യിൽ ഇത്തവണ ഫിലിം മാർക്കറ്റ് എന്ന പേരിൽ ഒരു കമ്മിറ്റി ഉണ്ടാക്കിയതായി വാർത്തകൾ കാണുന്നു. ആ കമ്മിറ്റിയുടെ വൈസ് ചെയർമാൻ ആയി എന്റെ പേര് എങ്ങനെ വന്നു എന്ന് എനിക്ക് അറിയില്ല. ഇങ്ങനെ ഒരു കമ്മിറ്റി അക്കാദമി രൂപികരിച്ചതും അതിൽ എന്റെ പേര് വൈസ് ചെയർമാൻ ആയി നൽകിയതും എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല. ഇങ്ങനെ ഒരു കമ്മിറ്റിയുടെ വൈസ് ചെയർമാൻ ആയി പേര് വെക്കുന്നതിന് മുൻപ് എന്നോട് അനുമതി ചോദിക്കുക എന്ന ഒരു മിനിമം മര്യാദ അക്കാദമി പുലർത്തേണ്ടതല്ലേ.

ഫിലിം മാർക്കറ്റ് കേരള ചലച്ചിത്ര മേളയിൽ വേണം എന്ന് ഏറ്റവും കൂടുതൽ വാദിച്ചിട്ടുള്ള ഇപ്പോഴും വാദിക്കുന്ന ആളാണ് ഞാൻ . പക്ഷെ അത് ഇതേ പോലെ ഫെസ്റ്റിവലിന് 30 ദിവസം മുൻപ് മാത്രം തട്ടിക്കൂട്ടുന്ന ഉടായിപ്പ് മാർക്കറ്റ് അല്ല. ലോകത്തെയും ഇന്ത്യയിലെയും മറ്റ് പല ചലച്ചിത്ര മേളകളുടെയും മാർക്കറ്റുകളെ പോലെ വളരെ വ്യക്തമായ കാഴ്ചപ്പാടോടെ ഏറെ മുന്നൊരുക്കങ്ങളോടെ പ്രവർത്തിക്കേണ്ട ഒന്നാണ് ഫിലിം മാർക്കറ്റ്. അല്ലാതെ ഫെസ്റ്റിവൽ തുടങ്ങാൻ 30 ദിവസം മാത്രം ബാക്കി നിൽക്കെ ഒരു കമ്മിറ്റി തട്ടിക്കൂട്ടി നടപ്പാക്കാൻ പറ്റുന്ന ഒന്നല്ല.

കുറഞ്ഞ പക്ഷം മറ്റ് മേളകളുടെ ഫിലിം മാർക്കറ്റ് ഒക്കെ ഒന്നു പോയി കണ്ട് അവ എങ്ങനെയൊക്കെ പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ അക്കാദമി ഈ തട്ടിക്കൂട്ട് പണിയ്ക്ക് ഇറങ്ങില്ലായിരുന്നു. ഏതായാലും ഫിലിം മാർക്കറ്റിനെ , അങ്ങനെ ഒന്ന് ഈ വർഷം ഉണ്ടെങ്കിൽ ഇത്ര ഗൗരവമില്ലാതെ ആണ് അക്കാദമി സമീപിക്കുന്നത് എന്നത് അത്ഭുതപ്പെടുത്തുന്നു.

എന്നോട് ചോദിക്കുകയോ അനുവാദം മേടിക്കുകയോ ചെയ്യാതെ കമ്മിറ്റിയുടെ വൈസ് ചെയർമാൻ ആയി എന്റെ പേര് വെക്കുന്നത് ശരിയായ രീതി അല്ല എന്ന് അക്കാദമിയെ ഓർമിപ്പിക്കുന്നു. ഈ കമ്മിറ്റിയെ പറ്റി എനിക്ക് യാതൊന്നും അറിയില്ല എന്ന വിവരവും അറിയിച്ചു കൊള്ളട്ടെ. ഫിലിം മാർക്കറ്റ് നല്ല നിലയിൽ നടത്താൻ അക്കാദമിയ്ക്ക് അടുത്ത വർഷം എങ്കിലും മുന്നൊരുക്കത്തോട് കൂടി സാധിക്കട്ടെ എന്നാശംസിക്കുന്നു.



First published: November 8, 2019, 3:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories