HOME » NEWS » Film » MOVIES DR BIJU TO DO AN ANTHOLOGY MOVIE THE PORTRAITS MM

ആന്തോളജി ചിത്രവുമായി ഡോ: ബിജു; 'ദി പോർട്രെയ്റ്റ്സിൽ' കൃഷ്ണൻ ബാലകൃഷ്ണൻ നായകനാവുന്നു

ഒന്നിലേറെ ചെറു ചിത്രങ്ങൾ ചേർത്തു വച്ച സിനിമയിലെ ഒരു സെഗ്‌മെന്റിലൂടെ കൃഷ്ണൻ ബാലകൃഷ്ണൻ നായകവേഷം ചെയ്യുന്നു

News18 Malayalam | news18-malayalam
Updated: February 12, 2021, 6:22 PM IST
ആന്തോളജി ചിത്രവുമായി ഡോ: ബിജു; 'ദി പോർട്രെയ്റ്റ്സിൽ' കൃഷ്ണൻ ബാലകൃഷ്ണൻ നായകനാവുന്നു
ദി പോർട്രെയ്റ്റ്സ്
  • Share this:
കോവിഡ് പ്രതിസന്ധിക്കു ശേഷം പുതിയ ചിത്രം പ്രഖ്യാപിച്ച് ഡോ: ബിജു. 'ദി പോർട്രെയ്റ്റ്സ്' എന്ന് പേരിട്ട ചിത്രം ആന്തോളജി സിനിമയായാണ് ഒരുങ്ങുന്നത്. ഒന്നിലേറെ ചെറു ചിത്രങ്ങൾ ചേർത്തു വച്ച സിനിമയിലെ ഒരു സെഗ്‌മെന്റിലൂടെ ഡോ: ബിജുവിന്റെ ചിത്രങ്ങളിലെ സ്ഥിര സാന്നിധ്യം കൃഷ്ണൻ ബാലകൃഷ്ണൻ നായകനാവുന്നു. അടൂർ ഗോപാലകൃഷ്ണന്റെ ചിത്രങ്ങളിൽ ഉൾപ്പെടെ മലയാളത്തിലെ പ്രമുഖ സമാന്തര ചിത്രങ്ങളിലും കമേഴ്‌സ്യൽ സിനിമകളിലും വേഷമിട്ട നടനാണ് കൃഷ്ണൻ. ഒരു ഫാക്ടറി തൊഴിലാളിയുടെ വേഷമാവും കൃഷ്ണൻ അവതരിപ്പിക്കുക.

ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളെയും ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെയും പ്രതിപാദിക്കുന്ന ചിത്രമാണ് ഒരുങ്ങുന്നത്. ചലച്ചിത്ര നിർമ്മാണത്തെയും ഈ വിഷയങ്ങൾ ഒട്ടേറെ ബാധിക്കുന്നു. ഇതെല്ലം ഉൾക്കൊള്ളിക്കുന്ന ചിത്രമാണ് ഒരുങ്ങുന്നത്.അക്ഷയ് കുമാർ പരിജയാണ് ചിത്രത്തിന്റെ നിർമ്മാതാവ്. ഈ മാസം 25 ന് തിരുവനന്തപുരത്ത് ചിത്രീകരണം തുടങ്ങും

പേരറിയാത്തവർ, കാടുപൂക്കുന്നനേരം, വലിയചിറകുള്ള പക്ഷികൾ, പെയിന്റിംഗ് ലൈഫ്, വെയിൽ മരങ്ങൾ, ഓറഞ്ചുമരമുള്ള വീട് തുടങ്ങിയ ഡോ. ബിജു ചിത്രങ്ങളിൽ കൃഷ്ണൻ സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.ഓറഞ്ച് മരങ്ങളുടെ വീട്: നെടുമുടി വേണു പ്രധാന വേഷത്തിലെത്തുന്ന ഈ റോഡ് മൂവി ആദ്യ ഇന്ത്യ-ചൈനാ കോ-പ്രൊഡക്ഷൻ ചിത്രം കൂടിയാണ്. പി. ബാലചന്ദ്രൻ, ജയപ്രകാശ് കുളൂർ, പ്രകാശ് ബാരെ, കൃഷ്ണൻ ബാലകൃഷ്ണൻ, മാസ്റ്റർ ഗോവർദ്ധൻ എന്നിവരും പ്രധാനവേഷങ്ങളിലുണ്ട്. നെടുമുടി വേണുവിന് പിറന്നാൾ സമ്മാനമായാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടത്. റിപ്പയർ ആയ കാറുമായി വഴിയിൽ നിൽക്കുന്ന താരങ്ങളാണ് പോസ്റ്ററിൽ.

സിറാജ് ഷാ, വിജയശ്രീ പി., ബിജുകുമാർ, ഉഷാദേവി ബി.എസ്. എന്നിവർ ചേർന്നാണ് നിർമ്മാണം. സിയാദ് സിറാജുദിൻ, എം.ജി. രാധാകൃഷ്ണൻ ഉണ്ണിത്താൻ എന്നിവരാണ് സഹ നിർമ്മാണം. ക്യാമറ യദു കൃഷ്ണൻ. എഡിറ്റ്: ഡേവിസ് മാനുവൽ.

വെയിൽമരങ്ങൾ: ഷാങ്ഹായ് ചലച്ചിത്ര മേളയിൽ മലയാള സിനിമക്ക് എക്കാലവും ഓർക്കാനുള്ള നേട്ടവുമായെത്തിയ സിനിമയാണ് വെയിൽമരങ്ങൾ. ഡോ: ബിജു സംവിധാനം ചെയ്ത് ഇന്ദ്രൻസ് നായകനായ ചിത്രം മേളയില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന നേട്ടമാണ് മലയാളത്തിന് സമ്മാനിച്ചത്. 22-ാമത് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയിൽ ഔട്ട് സ്റ്റാൻഡിങ് ആർട്ടിസ്റ്റിക് അച്ചീവ്മെന്‍റ് പുരസ്ക്കാരമാണ് വെയിൽ മരങ്ങൾ സ്വന്തമാക്കിയത്.മൂന്നു മിനിറ്റോളം നീളുന്ന ഈ സിനിമയുടെ ട്രെയ്‌ലറിൽ ജീവൻ തുടിക്കുന്ന ഫ്രയിമുകൾ പ്രധാന ഹൈലൈറ്റാണ്. അന്തരിച്ച ഛായാഗ്രാഹകൻ എം.ജെ.രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്.

സോമ ക്രിയേഷൻസിന്റെ ബാനറിൽ ബേബി മാത്യു സോമതീരം നിർമ്മിച്ച വെയിൽമരങ്ങൾ ഹിമാചൽപ്രദേശ്, കേരളത്തിലെ മൺറോ തുരുത്ത് എന്നിവിടങ്ങളിലായി വിവിധ കാലാവസ്ഥകളിൽ ഒന്നര വർഷം കൊണ്ടാണ് ചിത്രീകരിച്ചത്.

സരിത കുക്കു, കൃഷ്ണൻ ബാലകൃഷ്ണൻ, പ്രകാശ് ബാരെ, മാസ്റ്റർ ഗോവർദ്ധൻ, അശോക് കുമാർ, നരിയാപുരം വേണു, മെൽവിൻ വില്യംസ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Published by: user_57
First published: February 12, 2021, 6:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories